»   » നഗ്നത പ്രദര്‍ശിപ്പിയ്‌ക്കാനില്ല: കങ്കണ

നഗ്നത പ്രദര്‍ശിപ്പിയ്‌ക്കാനില്ല: കങ്കണ

Posted By:
Subscribe to Filmibeat Malayalam
Kangana
കങ്കണ നഗ്നയായി അഭിനയിക്കുന്ന വാര്‍ത്തകള്‍ക്ക്‌ അന്ത്യമായി. അങ്ങനെ യാതൊരു ഉദ്ദേശവും തനിയ്‌ക്കില്ലെന്ന്‌ ബോളിവുഡിലെ ഈ ഗ്ലാമര്‍ റാണി വ്യക്തമാക്കി. ഒരു തെലുങ്ക്‌ ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെടാന്‍ കങ്കണ തയാറായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനെ നിശിതമായാണ്‌ താരം വിമര്‍ശിച്ചത്‌. നഗ്നയായി പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ഒരുക്കമല്ല. ആരെങ്കിലും ഭീഷണിപ്പെടുത്തി ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും ഞാന്‍ അതിന്‌ തയാറാകില്ല-കങ്കണ പറഞ്ഞു.

ടോളിവുഡ്‌ സംവിധായകനായ പുരി ജഗനാഥന്റെ ചിത്രത്തിലെ ഒരു രംഗത്തില്‍ നൂല്‍ബന്ധമില്ലാതെ അഭിനയിക്കാന്‍ കങ്കണ തയാറായി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്‌. തെലുങ്കിലെ ഏറ്റവും മികച്ച സംവിധായകന്‍മാരിലൊരാളാണ്‌ പുരി. ഇതൊക്കെ കേട്ട്‌ അദ്ദേഹത്തിന്‌ ഹൃദയാഘാതം വന്നു കാണുമെന്ന്‌ കങ്കണ പരിഹാസ രൂപേണ പറഞ്ഞു.

തെലുങ്ക്‌ സിനിമയിലെന്നല്ല ഒരിടത്തും താന്‍ നഗ്നയായി അഭിനയിക്കില്ല. ഏറെ വിവാദങ്ങള്‍ സൃഷ്‌്‌ടിച്ച രാസ്‌ 2ല്‍ പോലും താനങ്ങനെ അഭിനയിച്ചിട്ടില്ല. സിനിമയിലെ രംഗങ്ങളില്‍ ശരീരത്തിനോട്‌ ഒട്ടിചേര്‍ന്നു കിടക്കുന്ന ബോഡി സ്യൂട്ട്‌ ധരിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.

2008ല്‍ പുറത്തിറങ്ങിയ തമിഴ്‌ സിനിമയായ ധാംധൂമിലൂടെയാണ്‌ കങ്കണ തെന്നിന്ത്യയിലെത്തിയത്‌. തെലുങ്ക്‌ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതോടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ്‌ കങ്കണ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam