»   » കൊച്ചി ടീമിന്റെ അംബാസഡറാകില്ലെന്ന് കത്രീന

കൊച്ചി ടീമിന്റെ അംബാസഡറാകില്ലെന്ന് കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina
കൊച്ചി ഐപിഎല്‍ ടീമിന്റെ ബ്രാന്റ് അംബാസിഡറാകുന്നുവെന്ന വാര്‍ത്തകള്‍ ബോളിവുഡ് താരം കത്രീന കെയ്ഫ് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കത്രീന കെയ്ഫ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറായിരുന്ന കത്രീന കൈഫ് ഇത്തവണ ഒരു ടീമുമായും ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു.

കത്രീന കെയ്ഫിനെയും സല്‍മാന്‍ ഖാനെയും കൊച്ചി ഐപിഎല്‍ ടീമായ ഇന്‍ഡി കമാന്‍ഡോസിന്റെ ബ്രാന്റ് അംബാസഡര്‍മാരാക്കാന്‍ ഉടമകള്‍ നീക്കം നടത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഐപിഎലിലെ പല പ്രമുഖ ടീമുകളുടെയും ഉടമകള്‍ താരങ്ങളാണ്, അതുകൊണ്ടുതന്നെ ടീമുകള്‍ക്കെല്ലാം താരപരിവേഷവുമുണ്ട്. ഷാരൂഖ് ഖാന്‍, പ്രീതി സിന്റ, ശില്‍പ ഷെട്ടി എന്നിവരെല്ലാം ഐപിഎല്‍ ടീം ഉടമകളാണ്.

എന്നാല്‍ ഇന്‍ഡി കാമാന്റോസിനെ സംബന്ധിച്ച് ഓഹരി ഉടമകളില്‍ ആരും തന്നെ ചലച്ചിത്രതാരങ്ങളില്ല. അതുകൊണ്ടുതന്നെ ടീമിന് കൂടുതല്‍ തിളക്കം കൊണ്ടുവരാന്‍ ഉടമകള്‍ കത്രീനയെയും സല്‍മാനെയും സമീപിക്കുന്നുവെന്നായിരുന്നു വാര്‍ത്ത.


English summary
Bollywood star Katrina Kaif said that she is not ready to become the brand ambassador of Kochi IPL team Indi Commandos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam