അമീറിന്റെ ലക്കി റിലീസ് ഇത്തവണയില്ല

താരെ സമീന്‍ പറും ഗജിനിയും 3 ഇഡിയറ്റ്‌സുമെല്ലാം പോയ വര്‍ഷങ്ങളിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. മറ്റൊരു സാമ്യത കൂടി ഈ സിനിമകള്‍ക്കുണ്ടായിരുന്നു. ഇവയെല്ലാം ക്രിസ്മസിനാണ് തിയറ്ററുകളിലെത്തിയത്.
ഈ ഡിസംബറിലും ഒരു അമീര്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അമീറിന്റെ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ധോബി ഘട്ട്. എന്നാല്‍ ഈ ഡിസംബറില്‍ ഈ ചിത്രം ഉണ്ടാകില്ലെന്ന് അമീര്‍ തന്നെ വ്യക്തമാക്കുന്നു. ധോബി ഘട്ട് ഒരു മെയിന്‍ സ്ട്രീം സിനിമയല്ല. അതു കൊണ്ട് തന്നെ ഈ സിനിമ ഡിസംബര്‍ ലക്കി റിലീസാക്കാനും താരം ഉദ്ദേശിയ്ക്കുന്നില്ല.
അമീറിന്റെ അവസാന മൂന്ന് ചിത്രങ്ങളും കൂടി തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് 825 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റൊരു നടനും സ്വപ്‌നം കാണാന്‍ കൂടി കഴിയാത്തതാണ് ഈ റെക്കാര്‍ഡ്.
അതേ സമയം മറ്റൊരു അമീര്‍ ചിത്രം ഈ മാസം 13ന് തിയറ്ററുകളിലെത്തുകയാണ്. അമീറിന്റെ നിര്‍മാണ സംരംഭമായ പിപ്പ്‌ലി ലൈവ് ആണ് തിയറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











