»   » കുഞ്ഞേതായാലും ലാറയ്ക്ക് ഒരുപോലെ

കുഞ്ഞേതായാലും ലാറയ്ക്ക് ഒരുപോലെ

Posted By:
Subscribe to Filmibeat Malayalam
 Lara Dutta
അമ്മയാവാന്‍ പോകുന്ന സന്തോഷത്തിലാണ് ലാറ ദത്ത. ഗര്‍ഭിണിയായിരിക്കുന്നതിനാല്‍ എല്ലാവരുടേയും ലാളന ഏറ്റുവാങ്ങാന്‍ കഴിയുന്നുണ്ടെന്നാണ് ലാറ പറയുന്നത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണെന്നും ലാറ കരുതുന്നു.

ഗര്‍ഭിണിയായത് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയക്കുള്ള കാല്‍വയ്പ്പാണ്. അത് തികച്ചും സ്വാഭാവികവും അനിവാര്യവും ആണ്. താന്‍ അനുഗ്രഹിക്കപ്പെട്ടതു പോലെ തോന്നുന്നുവെന്നും ലാറ പറയുന്നു.

കുട്ടി ആണോ പെണ്ണോ എന്നത് ലാറയ്ക്കു വിഷയമല്ല. കുട്ടിയ്ക്കിടാന്‍ പറ്റിയ പേരുകളും ലാറ കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ ആണ്‍കുട്ടിയ്ക്കിടാന്‍ പറ്റിയ പേരുകളും പെണ്‍കുട്ടിയ്ക്കിടാന്‍ പറ്റിയ പേരുകളുമുണ്ട്. എന്തായാലും അവന്റെ അല്ലെങ്കില്‍ അവളുടെ വരവിനായി ലാറ എല്ലാരീതിയിലും ഒരുങ്ങി കഴിഞ്ഞുവെന്നു വേണം കരുതാന്‍.

English summary
Actress Lara Dutta is all set to become mommy and her happiness knows no bounds.She said, "It's a beautiful experience. Everyone is pampering me, and the dos and the don'ts just don't stop. It's a lovely experience." So has pregnancy happened at the right time for Lara? "It was the next step, the most natural next step. We are glad that we've been blessed," the mommy-to-be is heard to have said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam