»   » റാണിയും വിദ്യയും അതിരു കടക്കുന്നു

റാണിയും വിദ്യയും അതിരു കടക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Rani and Vidya
പുത്തന്‍ ചിത്രമായ നോ വണ്‍ കില്‍ഡ് ജസീക്ക' എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി ചിത്രത്തിലെ താരങ്ങളായ റാണി മുഖര്‍ജിയും വിദ്യാ ബാലനും സര്‍വ്വ അതിരുകളും ലംഘിക്കുന്നു.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ റാണിയും വിദ്യയും ചുണ്ടുകള്‍ചേര്‍ത്ത് ചുംബനം നടത്തിയതും കൈവിരലുകളില്‍ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ട് കൂടിയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

കോഫി വിത് കരണ്‍ പരിപാടിക്കിടെ ഇവര്‍ അതിരുകള്‍ ലംഘിക്കുന്നത് കണ്ട് അവതാരകന്‍ കരണ്‍ ജോഹറിന് പോലും നാണം വന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍.

ജസീക്കാ ലാല്‍ വധക്കേസിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് എല്ലായിടത്തുനിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്കുമാര്‍ ഗുപ്ത സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉള്‍കളികളും പൊള്ളത്തരങ്ങളും സാമൂഹ്യവ്യസ്ഥയിലെ മോശംവശങ്ങളുമാണ് വിളിച്ചുപറയുന്നത്.

യഥാര്‍ത്ഥ സംഭവവും ചിത്രത്തിന്റെ സ്‌ക്രിപ്റ്റും നല്ലവണം മനസിലാക്കിയാണ് രാജ്കുമാര്‍ ഗുപ്ത ചിത്രമൊരുക്കിയതെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ വിനോദത്തിനായി ചില ത്രില്ലിംഗ് ഘടകങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. ഇവയും പ്രേക്ഷകശ്രദ്ധയാര്‍കര്‍ഷിക്കുന്നു. ചിത്രം വലിയൊരു വിജയമായി മാറുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ചിത്രത്തില്‍ റാണിയും വിദ്യയും വളരെ ശക്തമായ കഥാപാത്രങ്ങളാണ്. ജസീക്കായുടെ മൂത്ത സഹോദരിയായ സബ്രീനാലാല്‍ എന്ന കഥാപാത്രത്തെയാണ് വിദ്യാബലന്‍ അവതരിപ്പിക്കുന്നത്. റാണി മുഖര്‍ജി ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലെത്തുന്നു. ചിത്രത്തിന് എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam