»   » പുതിയ താരയുദ്ധം; സെയ്ഫും ഷാഹിദും നേര്‍ക്കുനേര്‍

പുതിയ താരയുദ്ധം; സെയ്ഫും ഷാഹിദും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
Shahid and Saif
താരങ്ങള്‍ തമ്മിലുള്ള പിണക്കവും ശീതസമരവുമൊന്നും ബോളിവുഡില്‍ പുതിയ കാര്യമല്ല. ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന പല താരങ്ങളും പലതരം പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ന് നേരില്‍ക്കണ്ടാല്‍പ്പോലും മിണ്ടാത്ത സ്ഥിതിയാണ്. ഇപ്പോഴിതാണ് ഈ താരജാഡക്കൂട്ടത്തിലേയ്ക്ക് പുതിയ രണ്ടുപേര്‍കൂടി കാലെടുത്തുവച്ചിരിക്കുന്നു.

താരങ്ങള്‍ മറ്റാരുമല്ല ഷാഹിദ് കപുറും സെയ്ഫ് അലി ഖാനും. ഹോ എങ്കില്‍ പ്രശ്‌നം കരീന കപൂര്‍ തന്നെയെന്നാണ് ആലോചിച്ചുവരുന്നതെങ്കില്‍, അങ്ങനെയല്ല. സിനികളിലെ റോളുകളുടെ കാര്യമാണ് പ്രശ്‌നക്കാരന്‍. ഷാഹിദില്‍ നിന്നും കരീനയെ തട്ടിയെടുത്ത് സെയ്ഫ് ആളായെങ്കിലും കരിയറില്‍ സെയ്ഫ് ഇപ്പോഴും സെയ്ഫായ അവസ്ഥയിലല്ല.

സെയ്ഫിന് വന്നുചേരേണ്ടിയിരുന്ന പല റോളുകളും അവസാനം ലഭിച്ചത് ഷാഹിദിനാണത്രേ. കമീനെ, ഡ്രീം സീക്വന്‍സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇത് സംഭവിച്ചു. ഇതിന്റെയെല്ലാം അരിശത്തിലായിരുന്നു സെയ്ഫ്.

അത് മാറുന്നതിന് മുമ്പേ ഇതാ ഷാഹിദ് പുതിയ പ്രഹരം നല്‍കിയിരിക്കുന്നു. നേരത്തേ സെയ്ഫ് ബ്രാന്റ് അംബാസഡറായിരുന്ന ഒരു ടൂത്ത് പേസ്റ്റിന്റെ സ്ഥാനത്തുനിന്നും അദ്ദേഹം ഔട്ടായിരിക്കുന്നു. പകരം വന്നിരിക്കുന്നത് ഷാഹിദ്. വര്‍ഷങ്ങളായി സെയ്ഫ് കൊണ്ടുനടന്ന പദവിയാണ് ഇ്‌പ്പോള്‍ കൈമോശം വ്ന്നിരിക്കുന്നത്. ഇതിനോട് സെയ്ഫ് എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ബോളിവുഡ്.

English summary
Saif Ali Khan and Shahid Kapoor are reportedly at loggerheads again. This time on the reason is a toothpaste brand. Saif was the brand ambassador of a toothpaste brand, which will now be endorsed by Shahid. This news has not been received well by Chote Nawab.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam