»   » അഹൂജ പീഡിപ്പിച്ചിട്ടില്ലെന്ന് വേലക്കാരി

അഹൂജ പീഡിപ്പിച്ചിട്ടില്ലെന്ന് വേലക്കാരി

Posted By:
Subscribe to Filmibeat Malayalam
The 20-year-old domestic help who had accused actor Shiney Ahuja (32) of raping her last year has now told the court that he “never” raped her
ബോളിവുഡ് താരം ഷൈനി അഹൂജ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന്് വീട്ടുജോലിക്കാരിക്കാരിയുടെ മൊഴി. ബോളിവുഡില്‍ തിളങ്ങിനിന്ന നടന്‍ ഷൈനി അഹൂജ ഒരുവര്‍ഷം മുന്‍പാണ് ഇരുപതു വയസുകാരിയായ വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയുടെപരാതിയെത്തുടര്‍ന്ന് പീഡന കേസിലകപ്പെട്ടത്.

കേസ് പുറത്തുവന്ന നാളുകളില്‍ അഹൂജയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളും തെളിവുകളുമായി രംഗത്തെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷമാണ് മൊഴിമാറ്റി പറഞ്ഞിരിയ്ക്കുന്നത്.

ഷൈനി അഹുജ ഒരിക്കലും തന്റെ റേപ്പ് ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയത്. തനിക്ക് ജോലി ശരിയാക്കിത്തന്ന സ്ത്രീയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു കേസുണ്ടാക്കിതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 2009 ജൂണ്‍ 14 ന് ഷൈനി അഹൂജയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് മൂന്നുമാസത്തോളം ഷൈനിക്ക് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.

തുടര്‍ന്ന് കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെ കഴിഞ്ഞ ഒക്‌ടോബര്‍ 1 നാണ് ഷൈനിക്ക് ജാമ്യം ലഭിച്ചത്. പൊലീസ് നടത്തിയ മെഡിക്കല്‍-ഫൊറന്‍സിക് പരിശോധനകളില്‍ പീഡനം നടന്നിരുന്നുവെന്ന് വ്യക്തമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മലക്കം മറിച്ചില്‍ കേസിനെ വഴിത്തിരിവിലെത്തിച്ചിരിയ്ക്കുകയാണ്. അടുത്തവാദം കേള്‍ക്കുന്നതിനായി കേസ് സെപ്റ്റംബര്‍ പതിനഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam