»   » സ്വപ്ന വരന്‍ രാംദേവ് രാഖിയുടെ ഷോയിലേയ്ക്ക്!

സ്വപ്ന വരന്‍ രാംദേവ് രാഖിയുടെ ഷോയിലേയ്ക്ക്!

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant
എന്നും വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്, എന്തെങ്കിലുമൊക്കെ വിവാദപരമായ പരാമര്‍ശങ്ങളുമായി ഇടക്കിടെ രാഖി ഗോസിപ്പ് കോളങ്ങളില്‍ ഇടംനേടും. അടുത്തിടെ രാഖി വാര്‍ത്തയായത് യോഗ ഗുരു ബാബ രാംദേവിന്റെ പേരിലായിരുന്നു.

രാംദേവിന്റെ വയര്‍ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍. കല്യാണം നടക്കുമോയെന്നകാര്യം സംശയമാണെങ്കിലും രാഖി സാവന്ത് നടത്തുന്ന ടിവി ഷോയില്‍ രാംദേവ് വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

എന്തുകൊണ്ടാണ് ബാബയെ തെരഞ്ഞെടുത്തത് എന്ന് ഒട്ടേറെ പേര്‍ ചോദിച്ചു. ഞാനും അതിനെ കുറിച്ച് ചിന്തിച്ചു. അതൊരു നിയോഗമായിരിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ രാംദേവിനെ എന്റെ ടിവി ഷോ ആയ ഗജബ് ദേശ് കി അജബ് കഹാനിയാം എന്ന ഷോയിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു-രാഖി പറയുന്നു.

ഞാന്‍ സ്വാമിയെ വളരെയധികം ആരാധിക്കുന്നുണ്ട് എന്നും അദ്ദേഹത്തിനായി ഒരു ഡാന്‍സ് നമ്പര്‍ ഒരുക്കിയിട്ടുണ്ട് എന്നും താരം പറയുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് താന്‍ തമാശപറയുകയല്ലെന്നും കാര്യം വളരെ സീരിയസാണെന്നുമാണ് രാഖിയുടെ വാദം.

English summary
Rakhi Sawant is making headlines yet again! The motor-mouth item girl, who went on to publically state that she finds yoga guru Baba Ramdev sexy and that she would like to marry him, is now up to cooking another story,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam