ഐശ്വര്യ 11ന് പ്രസവിക്കുമോ?-150 കോടിയുടെ ബെറ്റ്

നേരത്തെ ഐശ്വര്യ ആണ്‍കുഞ്ഞിനോ പെണ്‍കുഞ്ഞിനാണോ ജന്മം നല്‍കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ പന്തയക്കാര്‍ക്ക് പ്രിയം ഐശ്വര്യയുടെ പ്രസവദിനമാണ്. 11-11-11ന് തന്നെ ഐശ്വര്യ-അഭിഷേക് ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാവുമെന്നാണ് ഭൂരിപക്ഷം പന്തയക്കാരും വാതുവെച്ചിരിയ്ക്കുന്നത്. ഇത് കഴിഞ്ഞാല്‍ 14-11-11 എന്ന തീയതിയ്ക്കാണ് കൂടുതല്‍ പ്രിയം.
നവംബര്‍ 9നും 14നുമിടയ്ക്ക് ഇത് സംബന്ധിച്ചുള്ള പന്തയം ഇനിയും കൂടുതല്‍ നടക്കുമെന്നാണ് മുംബൈയിലെ പന്തയകേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ ഇത് 150 കോടിയ്ക്ക് മുകളില്‍ പോയേക്കാമെന്നും ഇവര്‍ പറയുന്നു.


Click it and Unblock the Notifications











