»   » ഷാരൂഖിനോട്‌ നോ പറഞ്ഞിട്ടില്ല: അസിന്‍

ഷാരൂഖിനോട്‌ നോ പറഞ്ഞിട്ടില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ഈ പെണ്ണിന്‌ ഇത്ര അഹങ്കാരമോ? ഷാരൂഖ്‌ ചിത്രത്തില്‍ നിന്നും അസിന്‍ പിന്‍മാറിയെന്ന വാര്‍ത്ത കേട്ട്‌ ഞെട്ടിയവരാണ്‌ ഇങ്ങനെ ചോദിച്ചത്‌. ബോളിവുഡിലെ കിങ്‌ ഖാന്റെ നായികയാവാനുള്ള അവസരം തട്ടിക്കളഞ്ഞവള്‍ ലേശം അഹങ്കാരിയെന്ന്‌ വിചാരിച്ചവരെ തെറ്റ്‌ പറയാനൊക്കില്ല.

എന്തായാലും ഷാരൂഖ്‌ ചിത്രത്തില്‍ താന്‍ പിന്‍മാറിയെന്ന വാര്‍ത്തകള്‍ തെന്നിന്ത്യന്‍ സുന്ദരി അസിന്‍ നിഷേധിച്ചു കഴിഞ്ഞു. ഓം ശാന്തി ഓം ഫെയിം ഫറാ ഖാന്റെ പുതിയ ഷാരൂഖ്‌ ചിത്രമായ ഹാപ്പി ന്യൂഇയറിലേക്കുള്ള ക്ഷണം അസിന്‍ നിരസിച്ചുവെന്നാണ്‌ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അമീറിന്റെ നായികയായി ഗജിനിയിലൂടെ ഹിന്ദിയില്‍ അരങ്ങേറിയ അസിന്‍, ഷാരൂഖിന്റെ നായികാപദവി തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണെന്ന്‌ അടുത്തിടെ പറഞ്ഞിരുന്നു. ഒടുവില്‍ ഷാരൂഖ്‌ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ അസിന്‍ പിന്‍മാറിയെന്ന വാര്‍ത്ത ബോളിവുഡില്‍ സംസാര വിഷയമാവുകയും ചെയ്‌തു.

ഷാരൂഖിനോട്‌ നോ പറഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയെന്ന്‌ അസിന്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ പൊട്ടിമുളയ്‌ക്കുന്നുവെന്ന്‌ എനിയ്‌ക്കറിയില്ല. ഫറാ ഖാന്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്‌. അവരുടെ ഓഫര്‍ നിരസിക്കാന്‍ എനിക്ക്‌ കഴിയില്ല. ഈ സിനിമ സംബന്ധിച്ച്‌ യാതൊരു ചര്‍ച്ചകളും ഇത്‌ വരെ നടന്നിട്ടില്ല. ഇങ്ങനെ വന്ന്‌ വാര്‍ത്തകളെല്ലാ വെറും ഗോസിപ്പുകള്‍ മാത്രം. അസിന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഫറാ ഖാനും ശരിവെച്ചിട്ടുണ്ട്‌. ഹാപ്പി ന്യൂയറിന്റെ തിരക്കഥ പോലും പൂര്‍ത്തിയായിട്ടില്ലെന്ന്‌ സംവിധായിക വ്യക്തമാക്കി.

അജയ്‌ ദേവ്‌ഗണ്‍-സല്‍മാന്‍ ടീം ഒന്നിയ്‌ക്കുന്ന വിപുല്‍ ഷായുടെ ലണ്ടന്‍ ഡ്രീംസ്‌ ആണ്‌ അസിന്റെ പുതിയ ബോളിവുഡ്‌ ചിത്രം. ഇതിന്റെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ്‌ അസിന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam