»   » ജോണ്‍ എബ്രഹാമിന്റെ അരക്കെട്ടിന് 25 കോടി

ജോണ്‍ എബ്രഹാമിന്റെ അരക്കെട്ടിന് 25 കോടി

Posted By:
Subscribe to Filmibeat Malayalam
John Abraham
ബോളിവുഡിലെ സ്‌റ്റൈലിഷ് മസില്‍മാന്‍ ജോണ്‍ എബ്രഹാമിനെ എങ്ങനെ വലയിലാക്കാമെന്ന ആലോചനയിലാണ് ഇന്ത്യയിലെ വന്പന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. ഇന്ത്യന്‍ യുവത്വത്തിന്റെ മനംകവര്‍ന്ന ജോണിന്റെ അരക്കെട്ടിന്റെ സുരക്ഷയേറ്റെടുക്കാന്‍ ഈ കന്പനികള്‍ പരസ്പരം മത്സരിക്കുകയാണത്രേ.

ബോളിവുഡ് പോലുള്ള സിനിമാ ഇന്‍ഡസ്ട്രിയില്‍ താരങ്ങളുടെ തുരുപ്പുചീട്ട് അവരുടെ ശരീരം തന്നെയാണ്. പ്രത്യേകിച്ച് ജോണ്‍ എബ്രഹാം പോലെയുള്ള താരങ്ങള്‍ക്ക്. അപ്പോള്‍ അതിന് എന്തെങ്കിലും തട്ടുകേട് സംഭവിച്ചാല്‍ ഈ താരങ്ങളുടെ കരിയറിന് തന്നെ അത് ദോഷമാവും.

ഇതിനിടെയാണ് ഹോളിവുഡ് സെലിബ്രറ്റികള്‍ തങ്ങളുടെ അവയവങ്ങള്‍ പ്രത്യേകം പ്രത്യേകം ഇന്‍ഷുര്‍ ചെയ്യുന്ന വാര്‍ത്തകളെപ്പറ്റി ജോണും കേട്ടത്. അങ്ങനെയാണെങ്കില്‍ നമുക്കും ആ വഴി നീങ്ങിയാലെന്തെന്ന് ജോണ്‍ ആലോചിച്ചു.

ഏറിയാല്‍ ഒരു പത്തുകോടി വരെയായിരുന്നു ജോണ്‍ തന്റെ അരക്കെട്ടിന് മതിപ്പ് കല്‍പ്പിച്ചിരുന്നത്, എന്നാല്‍ ബോളിവുഡ് താരം അരക്കെട്ട് ഇന്‍ഷുര്‍ ചെയ്യാന്‍ ജോണ്‍ ആലോചിയ്ക്കുന്നുണ്ടെന്ന് കേട്ടതോടെ ഏല്ലാ ഇന്‍ഷുറന്‍സ് കമ്പനിക്കാരും താരത്തിന്റെ വീടിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയത്രേ.

ആരും കൊതിയ്ക്കുന്ന ജോണിന്റെ വടിവാര്‍ന്ന അരക്കെട്ടിന് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ വിലയിട്ടിരിയ്ക്കുന്നത് കേട്ടാല്‍ ഞെട്ടരുത്. ഒന്നും രണ്ടുമല്ല, 25 കോടിയാണ് അവര്‍ ജോണിന് ഓഫര്‍ ചെയ്തിരിയ്ക്കുന്നത്. അതും നയാപൈസ പ്രീമിയം ഇല്ലാതെ.

ദോസ്താനയിലെ മസില്‍ പ്രര്‍ശനമാണ് ജോണിന്റെ ബോഡിയുടെ ഡിമാന്റ് കൂട്ടിയത്. യുവാക്കളില്‍ അസൂയ ജനിപ്പിച്ച ചിത്രത്തിലെ അര്‍ദ്ധനഗ്നപ്രദര്‍ശനം ജോണിന് ഏറെ ആരാധികമാരെ നേടിക്കൊടുത്തിരുന്നു.

റിലയന്‍സ്, ടാറ്റ , അവൈവ തുടങ്ങിയ വമ്പന്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ജോണിനെ ഇന്‍ഷുറന്‍സ് ചെയ്യാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരൊക്കെ പ്രീമിയം പോലും ആവശ്യപ്പെടാത്തത് ജോണിനെ അദ്ഭുതപ്പെടുത്തിയത്രേ. എന്തായാലും ഇക്കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ താരം തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

ഹോളിവുഡ് നടിയും പോപ് ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് തന്റെ വടിവാര്‍ന്ന അരക്കെട്ട് 27 മില്യണ്‍ ഡോളറിന് ഇന്‍ഷുര്‍ ചെയ്തതോടെയാണ് ലോകസിനിമയില്‍ ഇതൊരു തരംഗമായി മാറിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam