»   » റോസാപ്പൂ നല്‍കിയ ആരാധകനെ അസിന്‍ പുണര്‍ന്നു!

റോസാപ്പൂ നല്‍കിയ ആരാധകനെ അസിന്‍ പുണര്‍ന്നു!

Posted By:
Subscribe to Filmibeat Malayalam
Asin
നടിമാര്‍ക്ക് ഒരിക്കലും ആരാധകര്‍ക്ക് പഞ്ഞമുണ്ടാകാറില്ല, അത് നായികയായി തിളങ്ങിനില്‍ക്കുന്നകാലത്തുമതേ, അരങ്ങൊഴിഞ്ഞുപോയാലുമതേ. ഈ ആരാധകവൃന്ദത്തില്‍ത്തന്നെ പലതരക്കാരുണ്ടാകും, വെറുതെ ആരാധിക്കുന്നവര്‍, കടുത്ത പ്രണയമുള്ളവര്‍ എന്നുവേണ്ട താരത്തെ കണ്ടുകിട്ടിയാല്‍ നുള്ളിയും പിച്ചിയും സ്‌നേഹം പ്രകടിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും.

ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന മലയാളി താരം അസിനുമുണ്ട് വന്‍ ആരാധകക്കൂട്ടം. പലര്‍ക്കും അസിന്‍ ഒരു ലഹരിയാണ്, ചിലര്‍ക്കാകട്ടെ വാത്സല്യം പക്ഷേ ഇതൊന്നുമല്ലാതെ അസിന് ഒരു ആരാധകനുണ്ട്. ഈ ആരാധകന്‍ കഴിഞ്ഞദിവസം ചോക്ലേറ്റും റോസാപ്പൂക്കളുമായി അസിന്റെ അടുത്തുവന്നു.

ആരാധകന്റെസ്‌നേഹം കണ്ട അസിന്‍ ഓടിയടുത്തുചെന്ന് അവനെ വാരിപ്പുണര്‍ന്നു. സന്തോഷത്താല്‍ എല്ലാം മറന്ന ആരാധകന്‍ കീശയില്‍ കരുതിവച്ചിരുന്ന റോസാപ്പൂവെടുത്ത് താരത്തിന് നല്‍കി. സന്തോഷാതിരേകത്താല്‍ സര്‍വ്വവും മറന്ന് അസിന്‍ ആ പുഷ്പമേറ്റുവാങ്ങി.

അസിനിതെന്തുപറ്റി, വല്ല മാനസികപ്രശ്‌നവും എന്നല്ലേ ചിന്തിച്ചുവരുന്നത്, സംഗതി സത്യമാണ്. പക്ഷേ ആരാധകന്‍ ആരാണെന്നറിയുമ്പോള്‍ അസിന്‍ ചെയ്തതില്‍ ഒരുതെറ്റുമില്ലെന്ന് മനസ്സിലാകും. ബോളിവുഡ് നിര്‍മ്മാതാവ് സാജിദ് നാദിയ വാലയുടെ മകനായ ഒന്‍പതുവയസ്സുകാരനായ സുബ്‍ഹാന്‍ ആയിരുന്നു അസിന്റെ ആരാധകന്‍.

'ഹൌസ്ഫുള്‍ 2' സിനിമയുടെ ലണ്ടന്‍ ഷെഡ്യൂളില്‍ മുഴുവന്‍ സമയവും സുബ്ഹാന്‍ അസിനെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നുവത്രേ. അസിനെ കാണുമ്പോഴെല്ലാം കൊച്ചുകൊച്ചു സമ്മാനങ്ങളും ചോക്‌ളേറ്റുകളും റോസ്പൂക്കളും നല്‍കി ഈ കൊച്ചുവിരുതന്‍.

ആദ്യമൊന്നും ഈ ആരാധകനെ അസിന്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളാരോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അസിനും തന്നെ പിന്തുടരുന്ന ആരാധകനെ ശ്രദ്ധിച്ചത്. പിന്നെ ഷൂട്ടിംഗ് ഇടവേളകളില്‍ രണ്ടുപേരും കളിയും ചിരിയുമായി നടക്കുകയായിരുന്നു. നിര്‍മ്മാതാവിനെ സോപ്പിടാനായി അസിന്‍ മകനെ ചാക്കിലാക്കുകയാണെന്നായിരിക്കും ഇനി അസൂയക്കാര്‍ പറഞ്ഞുപരത്തുക. എന്തായാലും കുഞ്ഞ് ആരാധകനെ സ്വീകരിക്കാന്‍ അസിന്‍ കാണിച്ച മനസ്സ് ചെറുതാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

English summary
Subhaan, 9 year old son of Sajid Nadiadwala, who is currently besotted with actress Asin. During the London schedule of the film, Subhaan just didn't leave Asin's side. He was giving her all the attention that she needed and was making sure that she was well taken care of,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam