»   » ആരക്ഷണ്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

ആരക്ഷണ്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
 Aarakshan
പ്രകാശ് ഝാ സംവിധാനം ചെയ്ത ആരക്ഷണ്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് തനിക്ക് 3.75 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ച് ജിജി ഫോട്ടോസിലെ മധു ഗുപ്ത ഫയല്‍ ചെയ്ത കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മുന്‍പ് ആരക്ഷണെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ആരക്ഷണ്‍ ദളിത് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് അവര്‍ ആരോപിച്ചത്.

അമിതാ ബച്ചന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സെയിഫ് അലി ഖാന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരും അണിനിരക്കുന്നു. റിലീസിങ്ങിനു മുന്‍പേ വിവാദങ്ങളില്‍പ്പെട്ടിരുന്ന ചിത്രത്തിന് കോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

English summary

 The Madras High Court Monday stayed the worldwide release of the Amitabh Bachchan starrer Aarakshan (Reservation), co-produced by Prakash Jha and Firoz A Nadiadwala, for non-payment of dues to a financier, the petitioners' lawyer said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam