»   » ഒടുക്കം സല്‍മാന്‍ അസിനെ ചുംബിക്കുന്നു

ഒടുക്കം സല്‍മാന്‍ അസിനെ ചുംബിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Salman
സ്‌ക്രീനില്‍ ആടാനും പാടുനും ആക്ഷന്‍ നടത്താനുമെല്ലാം മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ റെഡിയാണ്, പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ സല്‍മാന് ആകെ നാണമാണ്, പറ്റില്ലെന്ന് തീര്‍ത്തുപറയും, കാര്യമെന്തെന്നല്ലേ ഓണ്‍സ്‌ക്രീന്‍ ചുംബനം തന്നെ.

വര്‍ഷങ്ങളായി ഇതാണ് സല്‍മാന്റെ രീതി, എന്തു ചെയതാലും സിനിമയില്‍ ചുംബിക്കില്ല. പക്ഷേ ഇപ്പോഴിതാ സല്‍മാന്‍ ഇക്കാര്യത്തില്‍ നിലപാട് മാറ്റിയിരിക്കുന്നു. ചുംബിക്കാന്‍ തയ്യാറാണന്നാണ് ഇപ്പോള്‍ താരത്തിന്റെ നിലപാട്. ആരെയാണ് ചുംബിക്കുന്നതെന്നല്ലേ സാക്ഷാല്‍ അസിന്‍ തോട്ടുങ്കലിനെ.

അതെ ഇവര്‍ രണ്ടുപേരും നായികാനായകന്മാരാകുന്ന റെഡിയെന്ന ചിത്രത്തിലാണ് സല്‍മാന്‍ ചുംബിക്കാന്‍ ധീരതകാണിക്കുന്നത്. സംവിധായകന്‍ അനീസ് ബസ്മീ വളരെ ആശങ്കയോടെയാണ് സല്‍മാനോട്ചുംബന സീനിന്റെ കാര്യം വീണ്ടും പറഞ്ഞത്.

സല്‍മാന്‍ സമ്മതിക്കുമോയെന്നതുതന്നെയയാിരുന്നു അനീസിന്റെ ആശങ്ക, പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സല്‍മാന്‍ ഓകെ പറഞ്ഞു. ഇതിന് മുമ്പ് ഏതാണ്ട് നാലുപ്രാവശ്യം അനീസ് ഇക്കാര്യം സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു, അപ്പോഴെല്ലാം താരം സമ്മതിക്കില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.

സ്‌ക്രിപ്റ്റില്‍ ഈ ചുംബനം ആവശ്യമാണ് എന്നകാര്യം അനീസും അസിനും ചേര്‍ന്ന് പലവട്ടം പറഞ്ഞാണത്രേ സല്‍മാനെ ബോധ്യപ്പെടുത്തിയത്. അവസാനം രണ്ടുപേരുടെയും നിര്‍ബ്ബന്ധം സഹിക്കാന്‍ വയ്യാതായപ്പോള്‍ സല്‍മാന്‍ ചുംബനത്തിന് സമ്മതം മൂളുകയായിരുന്നു.

പക്ഷേ ഒരു കാര്യം അസിന്റെ ചുണ്ടില്‍ സല്‍മാന്‍ ചുംബിക്കില, പകരം കവിളില്‍ ചുംബിക്കും, അതായത് അത്ര ചൂടന്‍ ചുംബനം ആയിരിക്കില്ല ഇതെന്നുതന്നെ.

English summary
After years of shying away from kissing on screen, Salman Khan is finally 'ready' to kiss Asin. Salman Khan has always been uncomfortable at the thought of kissing his female costars on screen and has always shied away from lip-locks in his films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam