»   » ആദ്യ സീരിയസ് പ്രണയം സല്‍മാനുമായി: കത്രീന

ആദ്യ സീരിയസ് പ്രണയം സല്‍മാനുമായി: കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള പ്രണയം ഏറെ സംസാരവിഷയമായ ഒന്നാണ്. ഇവര്‍ പ്രണയത്തിലായതും പലയിങ്ങളിലായി സന്ധിച്ചതും പിന്നീട് പിരിഞ്ഞതുമെല്ലാം പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാര്‍ത്തകളായിരുന്നു.

സല്‍മാന്‍ പലപ്പോഴും കത്രീനയുമായി പ്രണയത്തിലാണെന്നകാര്യം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ കത്രീന ഇതൊരിക്കലും തീര്‍ത്ത് സമ്മതിച്ചിരുന്നില്ല. പക്ഷേ പ്രണയത്തകര്‍ച്ചയെല്ലാം കഴിഞ്ഞ് കാറ്റും കോളം കെട്ടടങ്ങിയപ്പോള്‍ കത്രീന സല്‍മാനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ്.

തന്റെ ജീവിതത്തില്‍ ആദ്യമായി ഗൗരവത്തോടെ കണക്കിലെടുത്ത ആദ്യത്തെ ബന്ധം സല്‍മാനുമൊത്തുള്ളതായിരുന്നുവെന്നാണ് കത്രീന പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കത്രീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സല്‍മാനുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നും ഇനിയും അവസരം വന്നാല്‍ ഒന്നിച്ച് അഭിനയിക്കുമെന്നും കത്രീന പറഞ്ഞു. ഇപ്പോള്‍ ഏക് ഥാ ടൈഗര്‍ എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

പിന്നീട് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ വന്നല്ലോയെന്ന ചോദ്യത്തിന് അത് തങ്ങള്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ പലരും പറഞ്ഞുപരത്തിയതാണെന്നാണ് കത്രീന പറയുന്നത്. രണ്‍ബീറുമായി തനിക്ക് പ്രണയബന്ധമില്ലെന്നും താരം പറയുന്നു.

English summary
Katrina Kaif has apparently stated that Salman Khan was her first serious relationship in a magazine interview
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam