»   » പുതുവര്‍ഷരാവില്‍ നടിമാര്‍ പണംവാരും

പുതുവര്‍ഷരാവില്‍ നടിമാര്‍ പണംവാരും

Posted By:
Subscribe to Filmibeat Malayalam
Sharukh, katrina Kaif, Kareena
മേലില്‍ വെള്ളമടിയില്ലെന്ന് പ്രതിജ്ഞയെടുക്കുന്ന മലയാളീസ് ഭൂരിഭാഗത്തിനും പൂസായി കിടക്കാനുള്ളതാണ് പുതുവര്‍ഷരാവ്. വെള്ളമടിയില്ലാത്ത നമ്മുക്കിടയിലെ മഹാന്‍മാര്‍ ടിവിയ്ക്ക് മുന്നില്‍ ചടഞ്ഞുകൂടിയിരിക്കും.

ഇനി വേറൊരു കൂട്ടരുണ്ട് കീശ നിറയെ കാശും മാന്യമായി വെള്ളം മോന്തുന്നവരുമായ ഇവരുടെ പുതുവര്‍ഷാഘോഷങ്ങള്‍ മിക്കവാറും പഞ്ചനക്ഷത്ര ഹോട്ടലുകളായിരിക്കും. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയായിരിക്കും ഇക്കൂട്ടരുടെ ആഘോഷം പൊടിപൊടിയ്ക്കുക. ഇനി ആഘോഷങ്ങളില്‍ പങ്കെടുത്ത് പണം വാരുന്നവരുമുണ്ടെന്നറിയുക. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന താരങ്ങളാണ് പുതുവര്‍ഷ രാവില്‍ പണം കൊയ്യാനിറങ്ങുക. ഒരു രാത്രി ഇവരുടെ പോക്കറ്റിലെത്തുന്നത് കോടികള്‍.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും നടക്കുന്ന നൃത്തപരിപാടികളില്‍ പങ്കെടുക്കുന്ന സുന്ദരിമാര്‍ ഒറ്റരാത്രി കൊണ്ടാണ് വന്‍തുക സമ്പാദിയ്ക്കുന്നത്. ബോളിവുഡിലെ നമ്പര്‍ വണ്‍ താരങ്ങളായ കരീന കപൂര്‍, കത്രീന കെയ്ഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ ആ രാത്രിയ്ക്ക് ഈടാക്കുന്നത് 1.2 മുതല്‍ 2 കോടി രൂപ വരെയാണ്.

റെഡി ക്യാഷ് മുഴുവനായി നല്‍കിയാലേ ഈ സുന്ദരിമാര്‍ ആഘോഷം കൊഴുപ്പിയ്ക്കാനെത്തുകയുള്ളൂവെന്ന് ഈവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. പറയുന്നു. രണ്ടാംനിര നടിമാരായ ബിപാഷ ബസു, അനുഷ്‌ക്ക ശര്‍മ, മല്ലിക അറോറ, മല്ലിക അറോറ, മല്ലിക ഷെരാവത്ത്50-70 ലക്ഷം രൂപ വരെയാണ് ഈടാക്കുക.

കരീനയും കത്രീനയുമൊക്കെ രണ്ട് കോടി രൂപ വരെ കൊയ്യുമ്പോള്‍ ഇതിലുമിരട്ടി പണം സമ്പാദിയ്ക്കുന്ന മറ്റൊരാള്‍ കൂടി ബോളിവുഡിലുണ്ട്. വേറാരുമല്ല, കിങ് ഖാന്‍ ഷാരൂഖ് ഖാനാണ് ന്യൂഇയര്‍ രാവില്‍ ഏറ്റവുമധികം പണം സമ്പാദിയ്ക്കുന്നത്. ഒന്നും രണ്ടുമല്ല നാല് കോടി രൂപയാണ് ഡാന്‍സ് ഫ്‌ളോറിലെത്തുന്നതിന് സൂപ്പര്‍ സ്റ്റാര്‍ ഈടാക്കുന്നത്.

English summary
New Year's Eve is when Bollywood brigade makes loads of moolah through private and public events The turn of the year comes with its celebrations and new resolutions, and for the Bollywood brigade, it's definitely the best time to earn some quick moolah.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam