»   » ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജീവിതമല്ല

ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജീവിതമല്ല

Posted By:
Subscribe to Filmibeat Malayalam
The Dirty Picture
ഡേര്‍ട്ടി പിക്ചര്‍ അകപ്പെട്ട വിവാദത്തില്‍ നിന്നും തലയൂരാനായി ചിത്രത്തിന്റെ നിര്‍മാതാക്കളായ ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് ശ്രമം. വിദ്യ ബാലന്റെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ റിലീസിന് മുമ്പെ ശ്രദ്ധേയമായ ചിത്രം തെന്നിന്ത്യന്‍ സെക്‌സ് ബോംബ് സില്‍ക്ക് സ്മിതയുടെ ജീവിതകഥയല്ലെന്നാണ് നിര്‍മാതാക്കളുടെ ഇപ്പോഴത്തെ വാദം.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ കാലം മുതല്‍ സംവിധായകന്‍ മിലന്‍ ലുധിര പറയുന്നതിന് വിരുദ്ധമാണ് ബാലാജി ഫിലിംസ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. സിനിമ സില്‍ക്കിന്റെ കഥയല്ലെന്നും ചിത്രത്തില്‍ വിദ്യ അവതരപ്പിയ്ക്കുന്നത് സാങ്കല്‍പിക കഥാപാത്രമാണെന്നും അവര്‍ വാദിയ്ക്കുന്നു.

സില്‍ക്ക് സ്മിതയുടെ സഹോദരന്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് ഡേര്‍ട്ടി പിക്ചറിന്റെ അണിയറക്കാര്‍ ചുവടുമാറ്റിയിരിക്കുന്നത്. വെള്ളിത്തിരയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിച്ച എണ്‍പതുകളിലെ ഒരു പെണ്‍കുട്ടിയുടെ കഥയാണ് സിനിമയിലേതെന്നാണ് അണിയറക്കാരുടെ ഇപ്പോഴത്തെ വാദം.

English summary
Its time the makers of The Dirty Picture take a stand on what they want their film to be known for. Right from the beginning, director Milan Luthria has said it is a biopic on actress Silk Smitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam