»   » വിദ്യയ്ക്ക് കൊല്‍ക്കത്തയുമായി എന്തുബന്ധം?

വിദ്യയ്ക്ക് കൊല്‍ക്കത്തയുമായി എന്തുബന്ധം?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡ് സുന്ദരി വിദ്യ ബാലന് കൊല്‍ക്കത്തയുമായി എന്തു ബന്ധമെന്ന് ചോദിച്ചാല്‍ പെട്ടന്നൊരുത്തരം പറയാനാകില്ല. പാലക്കാട്ടെ അയ്യര്‍ കുടുംബത്തില്‍ നിന്ന് ബോളിവുഡിന്റെ വിശാലതയിലേയ്ക്ക് ചേക്കേറിയ വിദ്യയ്ക്ക് കൊല്‍ക്കത്തയുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല. എങ്കിലും കൊല്‍ക്കത്തയും വിദ്യയ്ക്ക് ജന്മനാട് പോലെ പ്രിയപ്പെട്ടത് തന്നെ.

എന്റെ മൂന്ന് ചിത്രങ്ങള്‍ കൊല്‍ക്കത്തയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പല മ്യൂസിക് ആല്‍ബങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും ഞാന്‍ കൊല്‍ക്കത്തയിലുണ്ടായിരുന്നു. എനിക്ക് ഈ നഗരവുമായി ഒരു ആത്മബന്ധമുള്ളതു പോലെ തോന്നാറുണ്ട്. അതുകൊണ്ടു തന്നെ വിശേഷാവസങ്ങളില്‍ പ്രത്യേകിച്ചും ദുര്‍ഗ്ഗാപൂജയ്ക്കും മറ്റും ഞാന്‍ കൊല്‍ക്കത്തയിലെത്താറുണ്ട്-വിദ്യ പറയുന്നു.

അതുമാത്രമല്ല കഴിഞ്ഞ ജന്‍മത്തില്‍ താനൊരു ബംഗാളിയാണോ എന്നു വരെ വിദ്യയ്ക്ക് സംശയമുണ്ടത്രേ. എക്ത കപൂറിന്റെ ഡേര്‍്ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കിലാണ് വിദ്യ.

English summary
Vidya Balan feels that she has a strange connection with Kolkata and all things Bengali. The actress says, "I've shot three films ( Parineeta, No One Killed Jessica and Kahaani), various ad-films, and music videos in Kolkata.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam