»   » കൊലവെറിപ്പാട്ട് പാടില്ലെന്ന് അഭിഷേക്

കൊലവെറിപ്പാട്ട് പാടില്ലെന്ന് അഭിഷേക്

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan
തമിഴ് നടന്‍ ധനുഷിന്റെ കൊലവെറിപ്പാട്ടിന് ആദ്യം കാര്യമായ സപ്പോര്‍ട്ട് നല്‍കിയയാളാണ് അമിതാഭ് ബച്ചന്‍. ബച്ചന്റെ മകനും കൊലവെറിപ്പാട്ട് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ്. പക്ഷേ അത് പാടാന്‍ തനിയ്ക്കാവില്ലെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

അടുത്തിടെ മുംബൈയിലെത്തിയ ധനുഷ് അമിതാഭ് ബച്ചനുമായും അഭിഷേക് ബച്ചനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിയും ധനുഷും സംസാരിക്കുന്നതിനിടെ കൊലവെറി വിഷയമായി വന്നു. കൊലവെറിയുടെ പേരില്‍ അഭി ധനുഷിനെ അഭിനന്ദിക്കുകയും ചെയ്തു.

അപ്പോള്‍ അതിന്റെ ഹിംഗ്ലീഷ് വേര്‍ഷന്‍ ധനുഷ് എങ്ങനെ പാടുമെന്ന് അഭിഷേക് ചോദിച്ചു. എന്നാല്‍ തനിക്ക് ഹിന്ദി ഭാഷയുമായി അത്ര പരിചയം പോരെന്നും എന്നാല്‍ ഹിന്ദിചേര്‍ത്ത് കൊലവെറി തയ്യാറാക്കിയാല്‍ അത് പാടാന്‍ അഭിയെ വിളിക്കുമെന്നുമായി ധനുഷ്.

പക്ഷേ അഭി പറഞ്ഞത് തനിയ്ക്കതിന് പറ്റില്ലെന്നാണ്, സംഗീതം തനിക്ക് വഴങ്ങുന്നകാര്യമല്ലെന്നാണ് ഇതിന് കാരണമായി താരം പറഞ്ഞത്. ധനുഷിന് പാടാനുള്ള കഴിവുണ്ടെന്നും അഭിഷേക് പറഞ്ഞു.

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തതുമുതലാണ് ധനുഷിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം വളരെ കഴിവുള്ളൊരു നടനും ഗായകനുമാണെന്നും അഭിഷേക് പറഞ്ഞു. ധനുഷിന്റെ ശബ്ദത്തില്‍ത്തന്നെ കൊലവെറിയുടെ ഹിന്ദി വേര്‍ഷന്‍ കേള്‍ക്കാനാഗ്രഹമുണ്ടെന്നും അഭി പറഞ്ഞിട്ടുണ്ട്.

English summary
Junior Bachchan has been in love with Dhanush's song 'Kolaveri Di. He has been praising the song on social networking sites loud and often.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam