»   » കുടുക്കഴിയ്‌ക്കല്‍: ട്വിങ്കിളിനെ അറസ്റ്റുചെയ്‌തു

കുടുക്കഴിയ്‌ക്കല്‍: ട്വിങ്കിളിനെ അറസ്റ്റുചെയ്‌തു

Subscribe to Filmibeat Malayalam

മുംബൈ: മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ പരേഡില്‍ റാമ്പിലെത്തിയ ബോളിവുഡ്‌ അക്ഷയ്‌ കുമാറിന്റെ ജീന്‍സിന്റെ കുടുക്കഴിച്ച്‌ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയെ പൊലീസ്‌ അറസ്റ്റുചെയ്‌തു. പിന്നീട്‌ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

അഭിഭാഷകനായ ഭൈരവ്‌ ചൗധരിയ്‌ക്കൊപ്പമാണ്‌ ട്വിങ്കിള്‍ പൊലീസ്‌ സ്റ്റേഷനിലെത്തി കീഴടങ്ങിയത്‌. തുടര്‍ന്ന്‌ 950 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുമണിക്കൂറോളം ട്വിങ്കിളിന്‌ വകോല പൊലീസ്‌ സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നു.

Akshays Unbuttoning act
അക്ഷയ്‌ കുമാര്‍ അടുത്തയാഴ്‌ച മുംബൈയില്‍ എത്തുമെന്നും അതിന്‌ശേഷം നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ട്വിങ്കിള്‍ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്‌ ഇവര്‍ക്കെതിരെയുള്ളതെന്നും അതുകൊണ്ടാണ്‌ ട്വിങ്കിളിനെ വിട്ടയച്ചതെന്നും അസിസ്റ്റന്റ്‌ കമ്മീഷണര്‍ അരവിന്ദ്‌ മഹാബ്ദി പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകനായ അനില്‍ നായര്‍ ആണ്‌ അക്ഷയുടെയും ട്വിങ്കിളിന്റെയും പ്രവൃത്തി കുറ്റകരമാണെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയത്‌.

ഫാഷന്‍ പരേഡിനെ റാമ്പില്‍ നിന്നും ഇറങ്ങി കാണികള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന ട്വിങ്കിളിനടുത്ത്‌ അക്ഷയ്‌ എത്തുകയും തുടര്‍ന്ന്‌ ട്വിങ്കിള്‍ അക്ഷയ്‌ന്റെ ജീന്‍സിന്റെ കുടുക്ക്‌ അഴിക്കുന്നതായി കാണിക്കുകയും ചെയ്‌തതാണ്‌ പ്രശ്‌നമായത്‌.

ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്‌ത പരിപാടി കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ കണ്ടിട്ടുണ്ടെന്നും ഇത്‌ മാന്യതയ്‌ക്കു നിരക്കാത്തതാണെന്നുമായിരുന്നു അനില്‍ നായരുടെ വാദം. സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്ന്‌ അക്ഷയ്‌ മാപ്പു പറഞ്ഞിരുന്നെങ്കിലും അനില്‍ പരാതി പിന്‍വലിച്ചിരുന്നില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam