കുട്ടി ഫാന്‍ അസിനെ വെട്ടിലാക്കി

മുംബൈ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് ക്യൂവില്‍ നില്‍ക്കുകയായിരുന്ന അസിന്റെ അരികിലേയ്ക്ക് മൂന്നുവയസ്സുകാരി ഓടി വന്നു. ഉടന്‍ തന്നെ അസിന്‍ കുട്ടിയെ എടുത്തു. ഉടനടി അസിന്റെ കഴുത്തിലൂടെ തന്റെ കുഞ്ഞികൈ കൊണ്ടു മുറുകെ പിടിച്ചു കുട്ടി ആരാധിക.
എന്നാല്‍ കുട്ടിയെ അസിന്റെ അടുത്തു നിന്ന് എടുക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും ആരാധിക അസിനെ വിട്ടുപോകാന്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ വിമാനം എടുക്കാന്‍ സമയമായെന്ന് കണ്ട് അസിന്‍ തന്റെ ആരാധികയെ ചോക്ലേറ്റ് നല്‍കി ഒഴിവാക്കകുയായിരുന്നത്രേ. എന്തായാലും കുട്ടി ആരാധിക അസിനെ ശരിയ്ക്കും വെട്ടിലാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.


Click it and Unblock the Notifications











