»   » അങ്ങനെ അസിനും കപൂര്‍ കുടുംബാംഗമായി

അങ്ങനെ അസിനും കപൂര്‍ കുടുംബാംഗമായി

Posted By:
Subscribe to Filmibeat Malayalam
Asin
മലയാളിയായ അസിന്‍ തോട്ടുങ്കലിനിപ്പോള്‍ ബോളിവുഡില്‍ സുവര്‍ണ്ണകാലമാണ്. അടുത്തിടെ പുറത്തിറങ്ങിയ റെഡി എന്ന ചിത്രം വന്‍ ഹിറ്റായതോടെ അസിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.

സജിത് ഖാന്‍ സംവിധാനം ചെയ്യുന്ന ഹൗസ്ഫുള്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുറച്ചുനാള്‍ ലണ്ടനിലായിരുന്നു അസിന്‍.

ചിത്രത്തില്‍ അസിന്റെ അച്ഛനായി അഭിനയിക്കുന്നത് ഋഷി കപൂറാണ്. രണ്‍ധീര്‍ കപൂര്‍ അങ്കിളായും അഭിനയിക്കുന്നു. സെറ്റില്‍ വച്ച് അസിന് കപൂര്‍ സഹോദരന്‍മാരുമായി നല്ല സൗഹൃദത്തിലായി. ഒരു റസ്‌റ്റോറന്റില്‍ വച്ച് രണ്‍ധീര്‍ കപൂര്‍ അസിന്‍ തന്റെ മകളാണെന്ന് പ്രഖ്യാപിച്ചത്രേ. അന്നു വൈകിട്ടു വരെ അസിനെ സെറ്റിലുള്ളവര്‍ വിളിച്ചിരുന്നത് രണ്‍ധീറിന്റെ മകളെന്നായിരുന്നു. കപൂര്‍ സഹോദരന്‍മാരുടെ പ്രീതി നേടാന്‍ കഴിഞ്ഞതില്‍ അസിന്‍ അതീവ സന്തോഷവതിയാണ്.

കപൂര്‍ സഹോദരന്‍മാരുടെ അമ്മയായ കൃഷ്ണ രാജും സഹോദരി റീമ ജെയിനും ലണ്ടനില്‍ വന്നപ്പോള്‍ അസിന്‍ അവരെ സന്ദര്‍ശിച്ചു. ഋഷി കപൂറിന്റെ ഭാര്യയായ നീതുവിന് ജന്മദിനാശംസ അയക്കാനും അസിന്‍ മറന്നില്ല. എന്തായാലും ഒരു ദിവസത്തേയ്ക്ക് കപൂര്‍ കുടുംബാംഗമാകാന്‍ കഴിഞ്ഞതില്‍ അസിന് സന്തോഷം തന്നെ.

English summary
It's not often that one is announced as a member of a legendary family. However, that's a privilege Asin will cherish for the rest of her life. During an outdoor shoot of Houseful 2 in London, the Kapoor brothers Rishi and Randhir publicly referred to the actress as their daughter. Interestingly, Asin's bonding with the Kapoors is due to Rishi playing her father and Randhir her uncle in Sajid Khan's film for producer Sajid Nadiadwala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam