അമ്മ ലോ ക്ലാസില്‍; ജനീലിയ വഴക്കിട്ടു

നാ ഇഷ്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മലേഷ്യയിലേയ്ക്ക് പോകാനെത്തിയതായിരുന്നു ജനീലിയ. എന്നാല്‍ തന്റെ അമ്മയുടെ ടിക്കറ്റ് ഇക്കോണമി ക്ലാസിലാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നറിഞ്ഞ ജനീലിയ കുപിതയായി. എന്തു വന്നാലും വിമാനത്തില്‍ കയറില്ലെന്നായി നടി. ഒടുവില്‍ നിര്‍മ്മാതാവ് അമ്മയ്ക്കും മകള്‍ക്കും ബിസിനസ്സ് ക്ലാസില്‍ ടിക്കറ്റ് നല്‍കിയതോടെയാണ് ജനീലിയ തണുത്തത്.
മലേഷ്യയില്‍ മറ്റുളളവരെല്ലാം നടിയെ കാത്തിരിക്കുന്നതിനാല്‍ ഇരട്ടി നഷ്ടമൊഴിവാക്കാന്‍ വഴങ്ങുകയേ നിര്‍മ്മാതാവിന് വഴിയുണ്ടായിരുന്നുള്ളൂ. മുന്‍പ് ഓറഞ്ച് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജനീലിയ പത്തുലക്ഷം രൂപ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന് പരാതി ഉന്നയിച്ചിരുന്നു.


Click it and Unblock the Notifications











