»   » മാധ്യമപ്പട; ഋത്വികിന് കണ്‍ട്രോള്‍ പോയി

മാധ്യമപ്പട; ഋത്വികിന് കണ്‍ട്രോള്‍ പോയി

Posted By:
Subscribe to Filmibeat Malayalam
Hrithik
സാധാരണ നിലയില്‍ മാധ്യമങ്ങളോട് ഒരു ബോളിവുഡ് താരം ഒച്ചവയ്ക്കുകയും കാമറ പിടിച്ചുതള്ളുകയും ചെയ്തുവെന്നൊക്കെ കേട്ടാല്‍ സല്‍മാന്‍ ഖാന്റെ മസിലുപിടുത്തമാണ് നമുക്കോര്‍മ്മവരുന്നത്. മാധ്യമങ്ങളോട് മറ്റ് ബോളിവുഡ് താരങ്ങളൊന്നും സല്‍മാന്റെയത്ര അസഹനീയത കാണിക്കാറില്ല.

എന്നാല്‍ ഇപ്പോഴിതാ ബോളിവുഡില്‍ ഇക്കാര്യത്തില്‍ സല്‍മാനൊരു കൂട്ടുകാരനുണ്ടായിരിക്കുന്നു. ആരെന്നല്ലേ ബോളിവുഡിന്റെ പ്രണയനായകന്‍ ഋത്വിക് റോഷന്‍. കഴിഞ്ഞ ദിവസം ഷിര്‍ദ്ദി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഋത്വിക് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

ഷിര്‍ദ്ദി സ്ന്ദര്‍ശനത്തിനിടെ ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളും ചോദ്യങ്ങളും കൊണ്ട് തന്റെ സ്വകാര്യത നശിപ്പിച്ചതോടെയാണ് താരത്തിന്റെ നിയന്ത്രണം വിട്ടത്. കുടുംബത്തിനൊപ്പമായിരുന്നു ഇദ്ദേഹം ഷിര്‍ദ്ദിയിലെത്തിയത്. പ്രാര്‍ത്ഥനയ്ക്കിടയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിയ്ക്കുകയും തിക്കും തിരക്കുമുണ്ടാക്കുകയും ചെയ്തതോടെ ഋത്വിക് അവര്‍ക്കുനേരെ തിരഞ്ഞ് ഒച്ചയെടുക്കുകയും ഫോട്ടോയെടുക്കുന്നത് തടയുകയുമായിരുന്നു.

കൂള്‍ കൂള്‍ ഭാവത്തിന് പേരുകേട്ട നായകന്‍ ഇടഞ്ഞ് ഒരു ക്യാമറാമാനെ കൈവയ്ക്കാന്‍ ഓങ്ങിയതോടെ പിതാവ് രാകേഷ ്‌റോഷന്‍ മകനെ തണുപ്പിക്കാനെത്തി. അദ്ദേഹത്തിന്റെ തക്കസമയത്തെ ഇടപെടല്‍ കൊണ്ടാണത്രേ മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ ക്യാമറകള്‍ക്ക് പരുക്കേല്‍ക്കാതിരുന്നത്.

സ്വതേ എല്ലാ താരങ്ങളെയും പോലെ ഋത്വികും മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയാണ്, ഇപ്പോള്‍ ഹോളിവുഡ് താരം ബാര്‍ബറ മോറിയുമൊത്തുള്ള കൈറ്റ്‌സിന്റെ വാര്‍ത്തള്‍ വന്നതോടെ ഋത്വികിന്റെ വാര്‍ത്താപ്രാധാന്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അത്രയേറെ വാര്‍ത്തകളാണ് കൈറ്റ്‌സുമായി ബന്ധപ്പെട്ട് പ്രതിദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam