»   » രണ്ടാംവരവില്‍ കരിഷ്മയ്ക്ക് കിടപ്പറയും ചുംബനവും

രണ്ടാംവരവില്‍ കരിഷ്മയ്ക്ക് കിടപ്പറയും ചുംബനവും

Posted By:
Subscribe to Filmibeat Malayalam
Karishma Kapoor
ബോളിവുഡ് താരം കരിഷ്മ കപൂറന്റെ രണ്ടാംവരവില്‍ എന്തായാലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനൊരുപാട് വകയുണ്ട്. കാരണം എന്തെന്നല്ലേ, ചിത്രത്തിന്റെ കഥയാവശ്യപ്പെടുകയാണെങ്കില്‍ താന്‍ അധരചുംബനത്തിന് തയ്യാറാണെന്നാണ് കരിഷ്മ പ്രഖ്യാപിച്ചിരിക്കുന്നത്.

കരിഷ്മയുടെ രണ്ടാംവരവ് ചിത്രത്തില്‍ ഒരു ഉഗ്രന്‍ ചുംബനരംഗവുമുണ്ടത്രേ. വിക്രം ഭട്ടിന്റെ ചിത്രത്തിലാണ് കരിഷ്മ അഭിനയിക്കുന്നത്. ഈ ചുംബനസീനുകളും മറ്റ് ചൂടന്‍ രംഗങ്ങളും സംവിധാകന്‍, ക്യാമറ മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കുമത്രേ ഷൂട്ട് ചെയ്യുക.

ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ കരിഷ്മ പൂര്‍ണമായും തയ്യാറാണെന്നും വിക്രം പറയുന്നു. ചിത്രത്തിന്റെ പേരില്‍ ഇഷ്‌ക്(പ്രണയം)എന്ന വാ്ക്കുണ്ടെന്നും അതിനാല്‍ത്തന്നെ ചുംബനമുള്‍പ്പെടെയുള്ള സീനുകള്‍ ഒഴിച്ചൂകൂടാനാകാത്തതാണെന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ ചൂടന്‍ കിടപ്പറ രംഗങ്ങളും ദൈര്‍ഘ്യമേറിയ ചുംബന രംഗങ്ങളുമുണ്ടെന്നാണ് സൂചന. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് രജ്‍നീഷ് ആണ്. താരത്തിന് കരിഷ്മയേയ്ക്കാള്‍ എട്ടുവയസ്സ് കുറവാണ്. ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ കരിഷ്മയ്ക്ക് ഈ പ്രായവ്യത്യാസം ചിലപ്പോള്‍ ബുദ്ധിമുട്ടായേയ്ക്കുമെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഇത് കരിഷ്മയുടെ ആദ്യത്തെ അധര ചുംബനമല്ല, മുമ്പ് രാജ ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ കരിഷ്മ സമാനമായ രംഗത്ത് അഭിനയിച്ചിട്ടുണ്ട്. പക്ഷേ വിവാഹശേഷം ഇതാദ്യമായിട്ടാണ് താരം ഇത്തരമൊരു രംഗത്ത് അഭിനയിക്കാനൊരുങ്ങുന്നത്.

വിവാഹബന്ധം താറുമാറായതിനെത്തുടര്‍ന്നാണ് കരിഷ്മ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ നായികാക്ഷാമം ഇല്ലാത്തതിനാല്‍ത്തന്നെ നല്ലറോളുകള്‍കിട്ടാന്‍ രണ്ടാംവരവില്‍ കരിഷ്മയ്ക്ക് പലകാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും.

English summary
In her second turn to bollywood Karisma Kapoor is ready for lip-lock and steamy scenes. This won't be Karisma's first lip lock, as she has kissed away to glory in 'Raja Hindustani', but post marriage, this will indeed be the first time she would get intimate on camera,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam