മോഹന്‍ലാലിന്റെ നായികയാവാന്‍ കത്രീനയില്ല

തമിഴിലെ സൂപ്പര്‍സംവിധായകനായ ഷങ്കര്‍ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ കത്രീന കൈഫ്് നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മോഹന്‍ലാലാവും നായകനെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ ചിത്രത്തിലേയ്ക്ക് താനില്ലെന്ന് കത്രീന പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളത്തിലെന്നല്ല ഒരു തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കും തത്കാലം ഡേറ്റ് കൊടുക്കേണ്ടന്നാണത്രേ നടിയുടെ തീരുമാനം. രജനീകാന്തിന്റെ കൊച്ചടിയാന്‍ എന്ന ചിത്രത്തിലേയ്ക്കും കത്രീനയെ ക്ഷണിച്ചിരുന്നുവെങ്കിലും നടി നിരസിക്കുകയായിരുന്നു.


Click it and Unblock the Notifications











