»   » സിങ് ഈസ് കിങിനും രണ്ടാംഭാഗമൊരുങ്ങുന്നു

സിങ് ഈസ് കിങിനും രണ്ടാംഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Sing is King
അക്ഷയ് കുമാര്‍-കത്രീന കെയ്ഫ് ജോഡികളുടെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് സിങ് ഈസ് കിങിന് രണ്ടാംഭാഗമൊരുങ്ങുന്നു.സിങ് ഈസ് കിങിന്റെ സംവിധായകനായിരുന്ന അനീസ് ബസ്മിയ്ക്ക് പകരം വിപുല്‍ ഷാ ആയിരിക്കും രണ്ടാം ഭാഗം സംവിധാനം ചെയ്യുക.

ഖില്ലാഡി താരത്തിന്റെ ലക്കി ഹീറോയിനായ കത്രീന കെയ്ഫ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായികയാവുക. അക്ഷയ് കുമാര്‍ സിഖ് വംശജന്റെ വേഷമണിയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പരാജയങ്ങള്‍ തുടര്‍ക്കഥയാവുന്ന അക്കിയ്ക്ക് പുതിയ ഒരു വിജയം അനിവാര്യമായിരിക്കുന്ന വേളയിലാണ് സിങ് ഈസ് കിങിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam