»   » ഹോക്കി മാന്ത്രികനായി ഷാരൂഖ്

ഹോക്കി മാന്ത്രികനായി ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദായി ഷാരൂഖ് ഖാന്‍ വെള്ളിത്തിരയിലേക്ക്. ഛക് ദേ ഇന്ത്യ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ഹോക്കി ആരാധകരുടെ മനംകവരാന്‍ ഷാരൂഖിന് കഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലോകം കണ്ടഏറ്റവും മികച്ച ഹോക്കി കളിക്കരിലൊരാളായ ധ്യാന്‍ ചന്ദിനെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം ഷാരൂഖിനെ തേടിയെത്തുന്നത്.

Sharukh Khan

ധ്യാന്‍ ചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നായകനാവുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ടന്ന് ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

1928,1932, 1936 ഒളിമ്പിക്‌സുകളില്‍നിന്നായി മൂന്നുതവണ ധ്യാന്‍ ചന്ദ് നയിച്ച ഇന്ത്യന്‍ ടീം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നുസ്വന്തം ഗോള്‍ മുഖത്തുനിന്നും എതിരാളിയുടെ ഗോള്‍മുഖംവരെ മികച്ച പന്തടക്കത്തോടെ എത്താനുള്ള മികവുകൊണ്ട് പല്ലി എന്ന വിളിപ്പേരിലാണ് ധ്യാന്‍ ചന്ദ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരമായാണ് ധ്യാന്‍ ചന്ദ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.

2007ല്‍ പുറത്തിറങ്ങിയ ഛക് ദേ ഇന്ത്യയിലൂടെ യുവാക്കളുടെ മനസിലേക്ക് ഹോക്കിയെ വീണ്ടും കൊണ്ടെത്തിയ്ക്കാന്‍ ഷാരൂഖ് ഖാനു സാധിച്ചിരുന്നു. ലോകകപ്പ് നേടുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചത്.

English summary
SRK confirms: “Yes, I have been approached for a movie based on the legendary Dhyan Chandji’s life.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam