»   » കമലിന്റെ നായികയാവാന്‍ സന്തോഷം: സോനാക്ഷി

കമലിന്റെ നായികയാവാന്‍ സന്തോഷം: സോനാക്ഷി

Posted By:
Subscribe to Filmibeat Malayalam
Sonakshi
കരിയറിന്റെ തുടക്കത്തില്‍ പ്രമുഖരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുകകയെന്നത് നടന്മാരെയും നടിമാരെയും സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് ചലച്ചിത്രലോകം കാണുന്നത്. ഇത്തരത്തിലൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിലെ പുതുമുഖതാരം സോനാക്ഷി സിന്‍ഹ.

കമല്‍ഹാസനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സോനാക്ഷിയെ തേടിയെത്തിയിരിക്കുന്നത്. കമലിനെപ്പോലെയുള്ള ഒരാള്‍ക്കൊപ്പം അഭിനയിക്കാന്‍ ക്ഷണം ലഭിച്ച സോനാക്ഷി ശരിയ്ക്കും സന്തോഷത്തിലാണ്.

കമലഹാസനെപ്പോലെയുള്ളവരുടെ ചിത്രം കണ്ടാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹത്തിന്റെ നായികയാവാന്‍ അവസരം ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തന്നുന്നുവെന്നുമാണ് താരം പറയുന്നത്.

മാത്രമല്ല ദബാംങിലെ തന്റെ അഭിനയം കണ്ടാണ് കമല്‍ വിളിച്ചതെന്നറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചെന്നും സോനാക്ഷി പറയുന്നു. സോനാക്ഷി നായികയാവുന്ന കമല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ചില്‍ ലണ്ടനില്‍ തൂടങ്ങുമെന്നാണ് റി്‌പോര്‍ട്ട്.

മാര്‍ച്ച് അവസാനവാരത്തോടെ സോനാക്ഷി സെറ്റില്‍ എത്തും. ഇപ്പോള്‍ ഹിന്ദിയില്‍ ജോക്കര്‍ ന്നെ ചിത്രത്തിന്റെ തിരക്കുകളിലാണ് സോനാക്ഷി. ഹോളിവുഡ് ചിത്രാമായ ഹാനിബാളിന്റെ തമിഴ്പതിപ്പിലാണ് സോനാക്ഷിയും കമലും ഒന്നിക്കുന്നത്. സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
Sonakshi Sinha, who might have not dreamt of working with Kamal Hassan at the early stage of career, has said that she is excited and happy to work with the legendary actor. The actress has recently signed the project to play the female lead in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam