»   » സൂര്യയുടെ ബോളിവുഡ് ചിത്രം പ്രതിസന്ധിയില്‍

സൂര്യയുടെ ബോളിവുഡ് ചിത്രം പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam
Rakthacharithra,
തമിഴിലെ സൂപ്പര്‍താരമായ സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന രക്തചരിത്രയുടെ ഭാവി തുലാസ്സില്‍. വിവേക് ഒബ്‌റോയി കൂടി നായകനായെത്തുന്ന ഈ രാംഗോപാല്‍ വര്‍മ്മ ചിത്രത്തെ ബഹിഷ്‌ക്കരിയ്ക്കാന്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒരുങ്ങുകയാണ്.

കൊളംബോയില്‍ നടന്ന ഐഐഎഫ്എ അവാര്‍ഡുമായി ബന്ധപ്പെട്ടാണ് രക്തചരിത്രയ്‌ക്കെതിരെ ഫിലിം ചേംബര്‍ വാളെടുത്തിരിയ്ക്കുന്നത്. ശ്രീലങ്കയില്‍ ദുരിതമനുഭവിയ്ക്കുന്ന തമിഴരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഐഎഫ്എ ബഹിഷ്‌ക്കരിയ്ക്കണമെന്ന് ഫിലിം ചേംബര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളും ചടങ്ങ് ബഹിഷ്‌ക്കരിയ്ക്കാന്‍ നിര്‍ബന്ധിതരായി..

രക്തചരിത്രയിലെ നായകന്‍മാരിലൊരാളായ വിവേക് ഒബ്‌റോയി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും ഫിലിം ചേംബറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതാണ് രക്തചരിത്രയ്ക്ക് വിനയായത്. വിവേകിനെ എതിര്‍ക്കാന്‍ ദക്ഷിണേന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും രക്തചരിത്ര പ്രദര്‍ശിപ്പിയ്ക്കുന്നത് വിലക്കാനാണ് സംഘടനയുടെ തീരുമാനം.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന രക്തചരിത്രയുടെ ആദ്യ ഭാഗത്തില്‍ വിവേകും സൂര്യയും ക്ലൈമാക്‌സില്‍ മാത്രമാണ് ഒരുമിയ്ക്കുന്നത്. ഈ സിനിമയില്‍ വിവേക് ഒബ്‌റോയിക്കാണ് കൂടുതല്‍ മുന്‍തൂക്കം. അതേ സമയം രക്തചരിത്രയുടെ രണ്ടാം ഭാഗത്തില്‍ സൂര്യയ്ക്കാണ് പ്രധാന്യം. വിവേകിനെതിരെയുള്ള നീക്കം ഫലത്തില്‍ സൂര്യയ്‌ക്കെതിരെയുള്ള നീക്കമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam