»   » ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ രഞ്ജിത് സിനിമകളിലെ നായകന്മാരെ പോലെയാണ് ബോളിവുഡിലെ മാസ് ചിത്രങ്ങളിലെ ഹീറോ സങ്കല്‍പവും. മൂഡോഫായി ഇരിക്കാത്ത, പാട്ടുപാടുന്ന, ഡാന്‍സ് ചെയ്യുന്ന സര്‍വ്വഗുണ സമ്പന്നനായ നായകന്‍. വില്ലത്തരം ഉണ്ടെങ്കില്‍ പോലും ആള് പറഞ്ഞുവരുമ്പോള്‍ നല്ലവനായിരിക്കണം.

ലക്ഷണമൊത്ത ബോളിവുഡ് ഹീറോയുടെ ലക്ഷണങ്ങളാണ് ഇവിടെ പറഞ്ഞുവരുന്നത്. ആള് ഡള്ളായി കൂനിക്കൂടി ഇരിക്കാനേ പാടില്ല. എപ്പോഴും ആട്ടവും പാട്ടുമായി ചുറ്റുമുള്ള ആളുകളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കണം. കഴിഞ്ഞില്ല, ഇനിയുമുണ്ട് കാര്യങ്ങള്‍.... നിങ്ങള്‍ കണ്ടിട്ടുള്ള ബോളിവുഡ് സിനിമകളിലെ നായകന്മാരും ഇങ്ങനെ തന്നെയാണോ എന്ന് നോക്കൂ..

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

വെറുതെ കയറിവരുന്നവനല്ല ഹീറോ. ഹീറോയുടെ എന്‍ട്രി തന്നെ മാസ് ആയിരിക്കണം... അമിതാഭ് ബച്ചന്‍ മുതല്‍ സല്‍മാന്‍ വരെയുള്ള നായകന്മാരുടെ എന്‍ട്രി ഉദാഹരണം.

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

ന്യൂട്ടന്റെ ഭൂഗുരുത്വബലമൊന്നും നായകന് വിഷയമേയല്ല. സ്‌കൂളില്‍ അത് പഠിപ്പിച്ച ദിവസം നായകന്‍ സ്‌കൂളില്‍ പോയിട്ടില്ല എന്ന് തോന്നും. അല്ലെങ്കില്‍ ആകാശത്ത് കൂടെ ഇങ്ങനെ പറന്നുനടക്കുമോ. എടുത്ത് ചാടുമോ.

10-things-to-expect-from-a-bollywood-hero

എങ്ങനെ വേണമെങ്കിലും വേഷം മാറി വരാന്‍ കെല്‍പുള്ളവരാണ് നായകന്മാര്‍. അവരുടെ വേഷം കെട്ട് വേറെ ആര്‍ക്കും മനസിലാകാനും പാടില്ല.

10-things-to-expect-from-a-bollywood-hero

സാധാരണ ഗതിയില്‍ മേല്‍ക്കുപ്പായം ഇഷ്ടമില്ലാത്തവരാണ് നായകന്മാര്‍. അടി സീനാണെങ്കില്‍ ഉള്ള കുപ്പായം കൂടി ഊരിയെറിഞ്ഞിട്ടേ അടി തുടങ്ങൂ

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ക്ലൈമാക്‌സില്‍ നായികയെ കരയിക്കുന്നത് നായകന് ഇഷ്ടമല്ല. നായികയുടെ അച്ഛനായാലും അമ്മാവനായാലും അപ്പോഴേക്കും എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കിയിട്ടുണ്ടാകും.

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

ഹീറോയ്ക്ക് കൂളിങ് ഗ്ലാസ് നിര്‍ബന്ധമാണ്. അവരുടെ അടുത്ത കൂട്ടുകാര്‍ എന്ന് പോലും പറയാം ഇതിനെ. മുമ്പാണെങ്കില്‍ ഗ്ലാസ് കയ്യിലെടുത്ത് കറക്കിക്കൊണ്ടിരിക്കും. ഈ നമ്പര്‍ ഇപ്പോള്‍ അധികം കാണാനില്ല

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

നായകന്‍ വലിയ പ്രകൃതിസ്‌നേഹിയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മരംചുറ്റി പാടല്‍ മാത്രമല്ല വേണമെങ്കില്‍ മരത്തിന് മുകളില്‍ കയറുകയും ചെയ്യും ഹീറോ

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

ഹിന്ദി സിനിമയാണെങ്കിലും വേണ്ടിവന്നാല്‍ ഏത് നിമിഷവും ഇംഗ്ലീഷ് പറയാന്‍ നായകന് ഒരു പ്രയാസവുമില്ല. നീന്തല്‍, മീന്‍പിടുത്തം, വിമാനം പറപ്പിക്കല്‍ എന്ന് വേണ്ട നായകന് അറിയാത്ത കാര്യങ്ങള്‍ ഇല്ലേയില്ല

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

അടി കൊണ്ട് ദേഹമാസകലം മുറിഞ്ഞോട്ടെ, ആക്‌സിഡന്റില്‍ പെട്ട് തകര്‍ന്നോട്ടെ ഒരു വേദനയും നായകന് പ്രശ്‌നമല്ല. ആരോടും പരാതി പറയുകയുമില്ല.

ബോളിവുഡ് ഹീറോയാണോ, എങ്കില്‍ ഈ 10 കാര്യങ്ങള്‍ നിര്‍ബന്ധം!

നായകന്‍ ഒരു വശത്തുണ്ടോ ആ വശം ജയിച്ചിരിക്കും. തകര്‍ക്കാനാകാത്ത വിശ്വാസം എന്നൊക്കെ ഒറ്റവാക്കില്‍ പറയാം.

English summary
Here are 110 things you can expect from a Bollywood hero

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam