»   » വിശാല്‍ ഭരദ്വാജ് ചിത്രത്തലേക്ക് മോഹന്‍ലാല്‍

വിശാല്‍ ഭരദ്വാജ് ചിത്രത്തലേക്ക് മോഹന്‍ലാല്‍

Subscribe to Filmibeat Malayalam
Vishal Bhardwaj
ബോളിവുഡിലെ മികച്ച സംവിധായകന്‍മാരിലൊരാളായ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തിലേക്ക് മോഹന്‍ലാലിന് ക്ഷണം. ഓംകാര, കമീനെ എന്നീ സിനിമകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഭരദ്വാജ് കൊച്ചിയിലെത്തിയാണ് മോഹന്‍ലാലുമായി പുതിയ സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയത്. ഭരദ്വാജിന്റെ ഫേവറിറ്റ് ആക്ടേഴ്‌സ് ലിസ്റ്റില്‍ ഒന്നാമനാണ് മോഹന്‍ലാല്‍.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കഴിഞ്ഞയാഴ്ച കൊച്ചിയിലാണ് ലാലും ഭരദ്വാജും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്. പുതിയ സിനിമയുടെ വണ്‍ലൈന്‍ ത്രെഡ് കേട്ട് ഇഷ്ടപ്പെട്ട താരം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ടി മാത്രം കൊച്ചിയിലെത്തിയ ഭരദ്വാജ് അന്ന് വൈകിട്ട് തന്നെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ സമ്മതം മൂളിയെന്നും ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ത്തതിന് ശേഷം അടുത്ത മാര്‍ച്ചോടെ ഭരദ്വാജ് ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍. എന്നാല്‍ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋത്വിക്ക് റോഷനും പ്രിയങ്ക ചോപ്രയും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാനാണ് ലാലിന് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കാലത്തും ബോളിവുഡിന് വിസ്മയമായി മാറുന്ന ലാല്‍ മാജിക്ക് ഇനിയും ആവര്‍ത്തിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം!

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam