»   » ഖാന്‍ യുദ്ധത്തില്‍ ആര് ജയിക്കും?

ഖാന്‍ യുദ്ധത്തില്‍ ആര് ജയിക്കും?

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് വീണ്ടും ഒരു നായിക പോരിന് സാക്ഷിയാവുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികാ പദവിയ്ക്കായി ബോളിവുഡ് സുന്ദരികളായ കരീന കപൂറും കത്രീന കൈഫും മത്സരിക്കുകയാണെന്നാണ് ബി ടൗണിലെ സംസാരം.

കരീന ഇപ്പോള്‍ ബോളിവുഡിലെ പൊന്നും വിലയുള്ള താരമാണ്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച ബോഡിഗാര്‍ഡ് ഹിറ്റായത് കരീനയ്ക്ക് തുണയായി. അതിന് ശേഷം ഷാരൂഖിനൊപ്പം റാ വണും നല്ല അഭിപ്രായം നേടി. മാത്രമല്ല രോഹിതുമായുള്ള സൗഹൃദവും കരീനയ്ക്ക് തുണയാവും.

എന്നാല്‍ ഇപ്പോള്‍ ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന കത്രീന കിംങ് ഖാനുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് ഷാരൂഖ് ക്യാറ്റിനെ റെക്കമന്റ് ചെയ്യുമെന്ന് കരുതുന്നവരും കുറവല്ല. എന്തായാലും റാ വണിലെ വേഷം തട്ടിയെടുത്തയത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ കരീനയ്ക്ക് കഴിയില്ലെന്ന് ചുരുക്കം.

English summary
Katrina Kaif seems to be fast becoming the next Kajol. After being cast opposite the King Khan, the actress has been offered yet another project with SRK in the lead. According to sources, Rohit Shetty has approached Salman Khan's ex-girl for his next action film starring SRK. Katrina will however have to fight it out with Kareena Kapoor, a Rohit Shetty favourite, before she bags the coveted project.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X