»   » 3 ഇഡിയറ്റ്സ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

3 ഇഡിയറ്റ്സ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
3 Idiots
തിയറ്ററുകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും അമീര്‍ ഖാന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ത്രീ ഇഡിയറ്റ്സ് വീണ്ടും ചരിത്രം സൃഷ്ടിയ്ക്കുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ കൂറ്റന്‍ സാറ്റലൈറ്റ് റേറ്റ് സ്വന്തമാക്കിയാണ് ഇഡിയറ്റ്സ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

38 കോടി രൂപയ്ക്ക് സിനിമയുടെ സംപ്രേക്ഷണാവകാശം വിലയ്ക്കെടുത്താണ്സോണി ടെലിവിഷന്‍ ചിത്രം ജൂലൈ 25ന് സംപ്രേക്ഷണം ചെയ്യുന്നത്. പുതിയൊരു ബോളിവുഡ് ചിത്രംനിര്‍മ്മിയ്ക്കുന്നതിനാവശ്യമായ തുക തന്നെ ഇതില്‍ നിന്ന് ലഭിച്ചുവെന്ന് ചുരുക്കം.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരസ്യനിരക്ക് ഈടാക്കിയാണ് സോണി ടെലിവിഷന് ത്രീ ഇഡിയറ്റ്സ് പ്രേക്ഷകര്ക്ക് മുന്നിലെത്തിയ്ക്കുന്നത്.

സിനിമയ്ക്കിടയില് വരുന്ന പരസ്യത്തിന് സോണി വാങ്ങുന്നത് സെക്കന്റിന് 2.2 ലക്ഷമാണ്. ഇത്ര വലിയ തുകയായിട്ടും ചിത്രത്തിന്റെ പരസ്യ സ്ലോട്ടുകളെല്ലാം വിറ്റുകഴിഞ്ഞെന്ന് സോണി ടെലിവിഷന് പ്രസിഡന്റ് രോഹിത് ഗുപ്ത പറയുന്നു.

സിനിമയുടെ ചാനല്‍ സംപ്രേക്ഷണത്തിന്റെ പ്രചാരണ പരിപാടികള് കൊഴുപ്പിയ്ക്കാന്‍ സാക്ഷാല്‍ അമീര്‍ ഖാന്‍ തന്നെ രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam