»   » ബിഗ്ബിയുടെ നായികയായി മല്ലികാ ഷെരാവത്ത്

ബിഗ്ബിയുടെ നായികയായി മല്ലികാ ഷെരാവത്ത്

Posted By:
Subscribe to Filmibeat Malayalam
Mallika and Amitabh
ബോളിവുഡിന്റെ ബിഗ്ബി സാക്ഷാല്‍ അമിതാഭ് ബച്ചന്റെ നായികയായി അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത നടിമാരുണ്ടാവില്ല, എന്നാല്‍ ഇന്നത്തെക്കാലത്ത് വളരെക്കുറച്ചുമാത്രം നായികമാര്‍ക്കേ അതിനവസരം ഒത്തിട്ടുള്ളു. ആ ഭാഗ്യവതികളില്‍ ഇപ്പോള്‍ ഇതാ ഗ്ലാമര്‍ ഗേള്‍ മല്ലിക ഷെരാവത്തും.

പ്രതീഷ് നന്ദി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മല്ലിക ബച്ചന്റെ നായികയാവുന്നു. ഒരു വൃദ്ധനും യുവതിയും തമ്മിലുള്ള അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥ വായിച്ച് ചിത്രത്തില്‍ അഭിനയിക്കാമെന്ന് മല്ലിക സമ്മതമറിയിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ കഥ വളരെ ഇഷ്ടമായിട്ടുണ്ടെന്നാത്രേ മല്ലിക അറിയിച്ചിരിക്കുന്നത്.

മല്ലികയുടെ ഏറെക്കാലത്തെ ഒരു മോഹം ഇതിലൂടെ പൂവണിയുകയാണ്. ഇപ്പോള്‍ ലോസ്ആഞ്ജലിസില്‍ താമസിക്കുന്ന മല്ലിക ഈ മാസം ഒടുവിലോടെ മുംബൈയിലെത്തും.

ഏതാനും ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച മല്ലിക ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ബോളിവുഡില്‍ എത്തുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam