»   » ബേട്ടി ബി അഭിഷേകിന്റെ ഭാഗ്യതാരമെന്ന്

ബേട്ടി ബി അഭിഷേകിന്റെ ഭാഗ്യതാരമെന്ന്

Posted By:
Subscribe to Filmibeat Malayalam
Aishwarya and Abhishek
ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയ്ക്ക് ഒരു മാസം തികയാന്‍ പോവുകയാണ്. ഇപ്പോഴും രാജ്യത്തെ ജ്യോതിഷികളെല്ലാം ബേട്ടി ബിയുടെ ജിവിതവുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ നിര്‍ത്തിയിട്ടില്ല. കുട്ടി പാട്ടുകാരിയാകുമെന്നും കവയിത്രിയാകുമെന്നും തുടങ്ങി പലതരത്തിലുള്ള പ്രവചനങ്ങളാണ് ദിവസവും പുറത്തുവരുന്നത്.

ചില ജ്യോതിഷികള്‍ കുഞ്ഞിന്റെ ജാതകം വരെ തയ്യാറാക്കി നോക്കിക്കഴിഞ്ഞു. കുഞ്ഞിന്റെ ജനനസമയവും സ്ഥലവും എല്ലാം വച്ച് ജാതകം വളരെ നല്ലതാണെന്നാണ് ഇവര്‍ പറയുന്നത്. മുംബൈ നഗരത്തിലെ പ്രമുഖ ജ്യോത്സ്യനായ അവിനാശ് റായ് പറയുന്നത് ഏറ്റവും നല്ല സമയത്താണ് കുഞ്ഞിന്റെ ജനനമെന്നാണ്.

പുനര്‍നവാസ്(പുണര്‍തം) നക്ഷത്രത്തില്‍പ്പിറന്ന കുഞ്ഞ് പിതാവായ അഭിഷേക് ബച്ചന്റെ ഭാഗ്യമായി മാറുമെന്നും ഇദ്ദേഹം പറയുന്നു. അഭിഷേകിന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ധിക്കുമെന്നും ഏവരാലും ബഹുമാനിക്കപ്പെടുമെന്നുമാണത്രേ ജാതകത്തില്‍ നിന്നും മനസ്സിലാവുന്നത്.

ഹി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരിടുന്നതാകും കുഞ്ഞിന് നല്ലതെന്നും ഇദ്ദേഹം പറയുന്നു. മറ്റൊരു പ്രമുഖ ജ്യോതിഷി പറയുന്നത് കുഞ്ഞ് വളരുമ്പോള്‍ നല്ല ഉയരം വെയ്ക്കുമെന്നും വട്ടമുഖമുള്ള സുന്ദരിയായിരിക്കുമെന്നുമാണ്. വിദേശത്തായിരിക്കും കുഞ്ഞ് വളരുക.

കലാരംഗത്തായിരിക്കും പഠനങ്ങള്‍ നടത്തുക. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസം നേടും. കുടുംബത്തില്‍ മറ്റുള്ള ആരേക്കാളുമേറെ പ്രശസ്തിയും പണവും സമ്പാദിക്കുന്നവളായി ബേട്ടി ബി മാറുമെന്നും അദ്ദേഹം പറയുന്നു.

English summary
Last Month, 16th november turned out to be a red letter day for the Bachchans, as Aishwarya Rai delivered a baby girl and a new member joined the family. But what is even more interesting is the fact that this newly born girl has not even turned a month old and astrologers are already predicting about her career and future,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam