»   » ബോളിവുഡ്‌ കിങ്‌ ഖാന്‍ ഇനി ഡോക്ടര്‍ ഖാന്‍!

ബോളിവുഡ്‌ കിങ്‌ ഖാന്‍ ഇനി ഡോക്ടര്‍ ഖാന്‍!

Subscribe to Filmibeat Malayalam
Sharukh Khan
അമിതാഭ് ബച്ചനും ശില്പാഷെട്ടിയ്ക്ക് ശേഷം ബോളിവുഡിലേക്ക് ഒരു ഡോക്ടര്‍ കൂടി. ബോളിവുഡിലെ സൂപ്പര്‍ കിങ്‌ ഷാരൂഖ്‌ ഖാന്‍ ഇനി മുതല്‍ ഡോക്ടര്‍ ഷാരൂഖ്‌ ഖാന്‍ എന്നറിയപ്പെടും. ലണ്ടനിലെ ബെഡ്‌ ഫോര്‍ഡ്‌ഷയര്‍ സര്‍വ്വകലാശാലയാണ്‌ ഷാരൂഖിന്‌ ഓണററി ഡോക്ടറേറ്റ്‌ നല്‍കി സൂപ്പര്‍ താരത്തിനെ ആദരിച്ചത്‌.
കലയ്‌ക്കും സംസ്‌കാരത്തിനും ഷാരൂഖ്‌ നല്‍കിയ സംഭാവനകള്‍ക്കാണ്‌ ഡോക്ടറേറ്റ്‌ നല്‍കിയതെന്ന്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ലെസ്‌ എബ്‌ഡന്‍ പറഞ്ഞു.

ചടങ്ങില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഷാരൂഖ്‌ തിളങ്ങി. അഭിനേതാവെന്ന നിലയില്‍ തനിയ്‌ക്ക്‌ ലഭിച്ച പുരസ്‌ക്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇതെന്ന്‌ ഷാരൂഖ്‌ പറഞ്ഞു.

'റൗട്‌സ്‌ ടു റൂട്‌സ്‌' എന്ന എന്‍ജിഒ ആണ്‌ ഷാരൂഖിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ നാമനിര്‍ദേശം നല്‍കിയത്‌. നടനെന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും അദ്ദേഹം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്‌ അംഗീകാരം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam