»   » ഡോണ്‍ 2: കാസനോവക്കും കിങിനും ഭീഷണി

ഡോണ്‍ 2: കാസനോവക്കും കിങിനും ഭീഷണി

Posted By:
Subscribe to Filmibeat Malayalam
Don 2
തമിഴിന് പിന്നാലെ ബോാളിവുഡ് സിനിമകളും കേരളവും കീഴടക്കുന്നു. ഷാരൂഖിന്റെ ബ്രഹ്മാണ്ഡ ചിത്രമായ രാ വണ്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും കോടിക്കണക്കിന് രൂപ വാരിയതോടെ മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരള വിപണിയിലും ബോളിവുഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്. ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ചിത്രം ഡോണ്‍ 2ന് ലഭിച്ച കേരള മാര്‍ക്കറ്റില്‍ ലഭിച്ച റെക്കാര്‍ഡ് തുകയാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.

ഷാരൂഖും പ്രിയങ്ക ചോപ്രയും പ്രധാനകഥാപാത്രങ്ങളാവുന്ന ഡോണ്‍ 2ന്റെ ഡബിങ് പതിപ്പുകളാണ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിലീസ് ചെയ്യുക. ലാറ ദത്ത, ഓംപുരി, ബൊമ്മന്‍ ഇറാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

3ഡിയില്‍ നിര്‍മിച്ചിരിയ്ക്കുന്ന ഡോണ്‍ 2ല്‍ ഋത്വിക് റോഷന്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്. പുതുതായി പ്രവര്‍ത്തനമാരംഭിച്ച സുധ സ്‌ക്രീനിനാണ് തമിഴ്-തെലുങ്ക് ഏരിയയിലെ വിതരണാവകാശം ഡോണ്‍ 2ന്റെ നിര്‍മാതാക്കളായ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് വിറ്റിരിയ്ക്കുന്നത്.

ഡിസംബര്‍ 23ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ഡോണ്‍ 2 കേരളത്തില്‍ മലയാള സിനിമകള്‍ക്കും ഭീഷണിയാവുമെന്ന് കരുതപ്പെടുന്നു. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കാസനോവയും മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ കിങ് ആന്റ് കമ്മീഷണറിനോടുമാണ് ഡോണ്‍ 2 മത്സരിയ്ക്കുക.

English summary
The Tamil Nadu and (TN&K) rights of Shah Rukh Khan’s Farhan Akhtar directed Don 2 has gone for a record whopping price. The film will have a dubbed Tamil and Telugu version and will be shown in 3D in select screens.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam