അശ്ലീലം: മല്ലിക ഷെരാവത്ത് കോടതിയില്‍

ശാദീകെ പെഹലെ, മര്‍ഡര്‍, മാന്‍ഗയ മുഗള്‍ ഇ അസം തുടങ്ങിയ ചിത്രങ്ങളിലെ മല്ലികയുടെ അശ്ലീല രംഗങ്ങള്‍ക്കെതിരെ രജനീകാന്ത് ബോരെലെ എന്നയാളാണ് പരാതി നല്‍കിയത്. ഈ ചിത്രങ്ങളിലെ മല്ലികയുടെ അശ്ലീല രംഗങ്ങള്‍ സമൂഹത്തയും പ്രത്യേകിച്ച് യുവാക്കളയും വഴിതെറ്റിക്കുന്നെന്നുമാണ് പരാതിക്കാരന്‍ ആരോപിയ്ക്കുന്നു.
2009 ഏപ്രില്‍ എട്ടിനാണ് പാന്തര്‍കാവ്ഡയിലെ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേകേസില്‍ ഈ വര്‍ഷം ഏപ്രല്‍ മൂന്നിന് കോടതി മല്ലികയ്ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും മല്ലികയ്ക്ക് കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് മല്ലികയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.


Click it and Unblock the Notifications











