»   » ഋത്വിക്കിന്റെ ഗുസാരിഷ് ഹോളിവുഡ് കോപ്പിയടി?

ഋത്വിക്കിന്റെ ഗുസാരിഷ് ഹോളിവുഡ് കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Hrithik's Guzaarish is a Hollywood copy?
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഋത്വിക്ക് ചിത്രം ഗുര്‍സാരിഷ് ഹോളിവുഡില്‍ നിന്നുള്ള കോപ്പിയടിയാണെന്ന് റിപ്പോര്‍ട്ടുകള്‍.ഐശ്വര്യ റായി നായികയാവുന്ന ചിത്രം ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ 'ദ പ്രസ്റ്റീജി'ന്റെ അനുകരണമാണെന്നാണ് വാര്‍ത്തകള്‍.

ക്രിസ്റ്റഫര്‍ നോളന്‍സിന്റെ 'ദ പ്രസ്റ്റീജ്' എന്ന നോവലിനെ ആധാരമാക്കി 2006ല്‍ റിലീസ് ചെയ്ത സിനിമയില്‍ ഹ്യൂജാക്ക് മാനും ക്രിസ്റ്റര്‍ ബലെയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. രണ്ട് മാന്ത്രികന്‍മാര്‍ തമ്മിലുള്ള മത്സരം പ്രമേയമാക്കിയ ചിത്രം ബോക്സ്ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

ഗുസാരിഷില്‍ ഋത്വിക്കും ഒരു മജീഷ്യന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വിവാഹിതയായ ഒരു നഴ്‌സിന്റെ റോളിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. പുതുമുഖങ്ങളായ മോണികങ്കണ, ആദിത്യ റോയ് കപൂര്‍ എ്ന്നിവരും സിനിമയിലെ പ്രധാനതാരങ്ങളാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam