»   » 7 ഹസ്‍ബന്‍ഡ്‍സില്‍ ലാലിന്റെ നായികയായി പ്രിയങ്ക

7 ഹസ്‍ബന്‍ഡ്‍സില്‍ ലാലിന്റെ നായികയായി പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam
Priynaka Chopra
വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ലാലിന്റെ നായികയായി മുന്‍ ലോക സുന്ദരി പ്രിയങ്ക ചോപ്ര. സെവന്‍ ഹസ്ബന്‍ഡ്‌സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് ഏഴു ഭര്‍ത്താക്കന്മാരുണള്ളത്. ഇതിലേറ്റവും പ്രധാനപ്പെട്ട റോളിലേക്കാണ് ലാലിനെ നിശ്ചയിച്ചിരിയ്ക്കുന്നത്.

2001ല്‍ പ്രിയദര്‍ശന്റെ യേ തെരാ ഗര്‍ മേരാ ഗര്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ ലാല്‍ പിന്നീട് കമ്പനി, ആഗ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. പ്രിയങ്കയുടെ മറ്റ് ആറു ഭര്‍ത്താക്കനമാരുടെ വേഷങ്ങളിലേക്കുള്ള താരനിര്‍ണയം നടന്നുവരികയാണ്.

ചിത്രത്തിലെ നായകകഥാപാത്രത്തെ ഋത്വിക്ക് റോഷന്‍ അവതരിപ്പിയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇത് സ്ഥിരീകരിയ്ക്കാന്‍ സംവിധായകന്‍ തയാറായിട്ടില്ല. 2010 മാര്‍ച്ചില്‍ സെവന്‍ ഹസ്ബന്‍ഡ്‌സിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X