»   » എനിയ്‌ക്കൊരു നാടന്‍ പെണ്ണിനെ മതി: സല്‍മാന്‍

എനിയ്‌ക്കൊരു നാടന്‍ പെണ്ണിനെ മതി: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman Khan
സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തയാണ്. സല്‍മാന്‍ പ്രണയം തുടങ്ങുന്നതും, പ്രണയം തകരുന്നതും എല്ലാം എന്തുമാത്രം കൊട്ടിഘോഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സല്‍മാന്റെ വിവാഹത്തിന്റെ കാര്യം ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്.

സുഹൃത്തുക്കളെല്ലാം എത്രയും പെട്ടെന്ന് കല്യാണം കഴിയ്ക്കാന്‍ സല്‍മാനോട് പറയുന്നുണ്ടെങ്കിലും താരം ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ നടക്കുകയാണ്. പക്ഷേ ഇടക്കിടെ സല്‍മാന്‍ തന്റെ സങ്കല്‍പ ഭാര്യയെക്കുറിച്ച് പറയാറുണ്ട്.

ഇപ്പോള്‍ സല്‍മാന്‍ വീണ്ടും തന്റെ ഭാര്യാസങ്കല്‍പ്പത്തെക്കുറിച്ച് പറയുകയാണ്. പെണ്ണ് വലിയ പരിഷ്‌കാരിയൊന്നും ആവേണ്ടെന്നാണ് സല്ലു പറയുന്നത്. സാധാരണക്കാരിയായ ഒരു കുട്ടി, അതാണത്രേ സല്ലുവിന്റെ മനസിലിരിപ്പ്.

കഴിഞ്ഞിരുന്നുവെങ്കില്‍ പതിനേഴാം വയസ്സില്‍ത്തന്നെ താന്‍ കെട്ടിയേനെയെന്നും സല്‍മാന്‍ പറയുന്നു. പെണ്‍കുട്ടിയ്ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കണം, പിന്തുണയ്ക്കാന്‍ സാധിയ്ക്കണം, ഒരു കുടുംബം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നവളാകണം എന്നൊക്കെയാണ് സല്‍മാന്‍ ആഗ്രഹിക്കുന്നത്. ഗ്രാമത്തില്‍ വളര്‍ന്ന ഒരു പെണ്ണിന് ഇതെല്ലാം സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

ഇന്‍ഡോറില്‍ ജനിച്ചു വളര്‍ന്ന താന്‍ അവിടെ നിന്നു തന്നെ ഒരു പെണ്ണിനെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

English summary
Salman Khan has been entertaining Indian and overseas audience, for over two decades now. Though he has been linked with several of his co-stars, he has yet not taken the final plunge into something that can be called- a bond of love that'll stay for a lifetime.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam