»   » ഷാഹിദിനായി പിതാവ് കണ്ടെത്തിയത് സോനത്തെ

ഷാഹിദിനായി പിതാവ് കണ്ടെത്തിയത് സോനത്തെ

Posted By:
Subscribe to Filmibeat Malayalam
Shahid Kapoor
അവസാനം കരീന ഉപേക്ഷിച്ചു പോയ ബോളിവുഡ് ഹാര്‍ട്ട് ത്രോബ് ഷാഹിദ് കപൂറിന് ഒരു കാമുകിയെക്കിട്ടി. സാക്ഷാല്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍.

കാമുകിയെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. കാരണം ഷാഹിദും സോനവും തമ്മില്‍ പ്രണയം തുടങ്ങിയിട്ടില്ല. മൗസം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയാല്‍ മാത്രമേ ഇരുവരും തമ്മില്‍ പ്രണയിക്കാന്‍ തുടങ്ങുകയുള്ളു.

ഷാഹിദിന്റെ പിതാവ് പങ്കജ് കപൂര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് മൗസം. ഇതില്‍ ഷാഹിദിന്റെ നായികയ്ക്കുവേണ്ടി നടത്തിയ അന്വേഷണമാണ് സോനം കപൂറില്‍ എത്തിനില്‍ക്കുന്നത്.

ഒരു പാട് താരപുത്രിമാരെ പരിഗണിച്ച് ഒടുവിലാണ് പങ്കജ് സോനത്തെ നായികയായി തീരുമാനിച്ചത്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകല്‍ സോനാക്ഷി, ഗോവിന്ദയുടെമകള്‍ നര്‍മദ, തുടങ്ങി ഒട്ടേറെ യുവനായികമാരെയും പുതുമുഖങ്ങളെയും പങ്കജ് പരിഗണിച്ചു. എന്നാല്‍ ഒടുക്കും ഓഡിഷന്‍ പോലുമില്ലാതെ സോനത്തെ നായികയായി തീരുമാനിക്കുകയായിരുന്നു.

ഭാര്യ സുപ്രിയ പഥക് ആണ് സോനത്തെ നിര്‍ദ്ദേശിച്ചത്. ദില്ലി 6ലെ സോനത്തിന്റെ തകര്‍പ്പന്‍ പ്രകടനാണ് സുപ്രിയയുടെ മനം കവര്‍ന്നത്. ഭാര്യയുടെ ശുപാര്‍ശ കേട്ടതോടെ പങ്കജ് നായികയായി സോനം തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ ഷാഹിദിന്റെ ജോഡിയായി എത്തുക മുന്‍ കാമുകി കരീനതന്നെയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കഥമാറി മറ്റൊരു നായികമതിയെന്ന് പങ്കജ് തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ബോളിവുഡ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് മൗസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ മനോഹരമായ ഒരു പ്രണയം പൂവിടാന്‍ എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam