»   » ബേട്ടി ബിയെ കാണാന്‍ കി്ങ് ഖാനെത്തി

ബേട്ടി ബിയെ കാണാന്‍ കി്ങ് ഖാനെത്തി

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡിന്റെ കുഞ്ഞോമനയെ കാണാന്‍ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ എത്തി. ഐശ്വര്യ റായ്- അഭിഷേക് ദമ്പതികളുടെ കുഞ്ഞിനെ ഷാരൂഖ് അവരുടെ വസതിയിലെത്തിയാണ് കണ്ടത്. അമിതാഭ് ബച്ചനാണ് ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയെ കാണാന്‍ ഷാരൂഖും കൂട്ടരും വന്നെത്തിയ കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബച്ചന്‍ വ്യക്തമാക്കിയിട്ടില്ല.

ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരിയോടൊപ്പം കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയവും ചെലവഴിക്കാറുണ്ടെന്ന് ബച്ചന്‍ പറയുന്നു. ജീവിതത്തിലെ ലളിതമായ സന്തോഷമാണിതെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിക്കുന്നു.

കഴിഞ്ഞ നവംബര്‍ 16 നാണ് ഐശ്വര്യ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന് ഇതുവരെ ഉചിതമായ പേര് ബച്ചന്‍ കുടുംബം കണ്ടുപിടിച്ചിട്ടില്ല. ബേട്ടി-ബി എന്നാണ് വിളിപ്പേര്.

English summary
Superstar Shah Rukh Khan paid a visit to the Bachchan residence to meet Aishwarya-Abhishek's newborn daughter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam