»   » തുഷാറിനും വിദ്യയ്ക്കും ലവ് മേക്കിങ് ക്ലാസ്

തുഷാറിനും വിദ്യയ്ക്കും ലവ് മേക്കിങ് ക്ലാസ്

Posted By:
Subscribe to Filmibeat Malayalam
Vidya Balan and Tusshar Kapoor
സിനിമകള്‍ക്കുവേണ്ടി തയ്യാറെടുക്കുമ്പോള്‍ താരങ്ങള്‍ ചിലകാര്യങ്ങള്‍ പഠിച്ചെടുക്കുക പതിവാണ്. അതുവരെ പരിചയമില്ലാത്ത ചിലകാര്യങ്ങളാകുമ്പോള്‍ താരങ്ങള്‍ക്ക് ചില പരിശീലനങ്ങള്‍ കൂടാതെ വയ്യ.

ഇതുപോലെയാണ് ഇപ്പോള്‍ ഡേര്‍ട്ട് പിക്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന വിദ്യ ബാലന്റെയുംതുഷാര്‍ കപൂറിന്റെയും കാര്യം. ഈ ചിത്രത്തിലേയ്ക്കുവേണ്ടി രണ്ടുപേരും പരിശീലനം നേടുകയാണ്, വിഷയം എന്താണെന്നല്ലേ ലവ് മേക്കിങ് മലയാളത്തില്‍ പറഞ്ഞാല്‍ കിടപ്പറക്കാര്യം.

ചിത്രത്തില്‍ ഇത്തരം ചില സീനുകളുണ്ട് ഇത് പെര്‍ഫെക്ട് ആക്കുന്നതിന് വേണ്ടിയാണ് രണ്ടുപേരും ഇക്കാര്യത്തില്‍ പരിശീലനം നേടുന്നത്. തുഷാര്‍ ഇതേവരെ ഇത്തരം സീനുകളിലൊന്നും അഭിനയിച്ചിട്ടില്ല. എന്നാല്‍ വിദ്യ മുമ്പേതന്നെ ഇത്തരം ചില രംഗങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ പരിചയസമ്പന്നയായ വിദ്യയ്‌ക്കൊപ്പം തുഷാറിനെ സജ്ജനാക്കാന്‍ വേണ്ടിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. തുഷാറിന്റെ സഹോദരിയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഏക്ത കപൂര്‍ തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

് പ്രാക്ടീസ് നടത്തുന്നതുകൊണ്ട് ഞങ്ങള്‍ക്കുതമ്മില്‍ കൂടുതല്‍ അടുത്തറിയാന്‍ കഴിയുന്നുണ്ടെന്നാണ് തുഷാര്‍ പറയുന്നത്. വിദ്യയെ ഉള്‍പ്പെടുത്തി ഏക്ത മുന്‍പ് ഹം പാഞ്ച് ചെയ്തപ്പോള്‍ മുതല്‍ ഞങ്ങള്‍തമ്മില്‍ പരിചയമുണ്ട്.

ഞങ്ങള്‍ തമ്മില്‍ മിസ്മാച്ചാണെന്നും ഞാന്‍ ഇളയവനാണെന്നും ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ വിദ്യയാണ് ഇളയത്. സ്‌ക്രീനില്‍ ഞങ്ങള്‍ നല്ല പൊരുത്തമാണെന്ന് സംവിധായകന്‍ മിലന്‍ ലുതാരിയ കാണിച്ചുതരും-തുഷാര്‍ പറയുന്നു.

പരിശീലനംകൊണ്ട് രണ്ടുപേര്‍ക്കും ഏറെ ഗുണംചെയ്യുമെന്നാണ് ഏക്ത കപൂര്‍ പറയുന്നത്. ഡെര്‍ട്ടി പിക്ചര്‍' തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന സില്‍ക്‌സ്മിതയുടെ ജീവിതകഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ്.

ഇതില്‍ വിദ്യയാണ് സില്‍ക്കിന്റെ വേഷം ചെയ്യുന്നത്. സ്മിതയെ സത്യസന്ധമായി സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് തുഷാര്‍ അഭിനയിക്കുന്നത്.

English summary
Tusshar Kapoor and Vidya Balan taking lessons for love making scenes for the new film Dirty Picture, a biopic on South sex siren, Silk Smitha. Vidya Balan doing the role of Silk Smitha and Tusshar plays the only man Smitha truly loved and is slated to shoot intimate scenes with Balan sometime soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam