»   » യാനയുടെ ഐറ്റം സോങ് പ്രായപൂര്‍ത്തിയായവര്‍ക്ക്

യാനയുടെ ഐറ്റം സോങ് പ്രായപൂര്‍ത്തിയായവര്‍ക്ക്

Posted By:
Subscribe to Filmibeat Malayalam
Yana Gupta
മര്‍ഡര്‍ 2ലെ യാന ഗുപ്തയുടെ ഐറ്റം സോങ് ടെലിവിഷനില്‍ കാണിയ്ക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡ്. മിനി സ്‌ക്രീനില്‍ ഗാനരംഗം കാണിയ്ക്കരുതെന്ന് മാത്രമല്ല, ചിത്രത്തിന്റെ ട്രെയിലറുകളിലും ഗാനത്തിന് കത്രിക വെയ്ക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

പരമാവധി കാണിയ്ക്കാന്‍ പറ്റുന്നതെല്ലാം യാന ഈ ഐറ്റം സോങില്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പതിനെട്ടിന് താഴെയുള്ളവര്‍ ഗാനം കാണുന്നത് ശരിയല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിപ്രായം.

സംവിധായകന്‍ മോഹിത് സൂരിയും ഇക്കാര്യം സമ്മതിക്കുന്നു.ഐറ്റം സോങ് ടെലിവിഷന്‍ പ്രമോഷനുകളില്‍ കാണിക്കില്ല. ഹോട്ട് എന്നു മാത്രമല്ല രക്തരൂക്ഷിതവും പ്രദര്‍ശനപരത ഏറിയതുമാണെന്നും മോഹിത് പറയുന്നു.

സിനിമയില്‍ നിന്ന് ഈ പാട്ട് മുറിച്ചു മാറ്റിയിട്ടില്ല. എങ്കിലും ടെലിവിഷന്റെ പ്രമോഷനു വേണ്ടി ട്രെയ്‌ലര്‍ വീണ്ടും ചിത്രീകരിച്ചു. പ്രധാന താരങ്ങളായ ഇമ്രാന്‍ ഹഷ്മിയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും മാത്രമുള്ള രംഗങ്ങളാണ് ഇതിലുള്ളത്. തിയറ്ററുകളിലെത്തുമ്പോള്‍ മര്‍ഡര്‍ 2 വിവാദം സൃഷ്ടിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

English summary
Yana Gupta's item number, Zara Kareeb Se, in Murder 2 will not be shown on television as part of the movie's promos, thanks to the Censor Board's sharp scissors. Apparently, the panel found the song to be too horrific, especially for the below 18 audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam