»   » അസിന്‍ പൊളിച്ചെഴുത്തിനൊരുങ്ങുന്നു

അസിന്‍ പൊളിച്ചെഴുത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
റെഡി ഹിറ്റായതോടെ ബോളിവുഡിലെ മലയാളി താരം അസിന്റെ കാലം തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ എന്ന ലേബലില്‍ നിന്ന് മോചിതയാകാനാണത്രേ അസിന്റെ അടുത്ത ശ്രമം. ഇതിനായി വ്യത്യസ്തത നല്‍കുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കാനാണ് അസിന്റെ തീരുമാനം.

അസിന്റെ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 2 വില്‍ അസിന് ഒരു മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഈ ചിത്രം തന്റെ കരിയറിലെ ഒരു വഴിത്തിരിവാകുമെന്നാണ് അസിന്റെ പ്രതീക്ഷ.

സാജിത് ഖാന്‍ സംവിധാനം ചെയ്യുന്ന ഹൗസ്ഫുള്‍ 2 വില്‍ റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്നു. സജിത് നാദിയാവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

കോമഡിയുടെ കാര്യത്തില്‍ ആദ്യ ഭാഗമായ ഹൗസ്ഫുള്‍ 1 നേക്കാള്‍ ഒരു പടികൂടി മുന്നിലായിരിക്കും ഹൗസ്ഫുള്‍ 2 എന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം അസിന്റെ കരിയറിലെ ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.

English summary
With her part in Housefull 2, Asin might just be able to break the stereotypes that she is slowly getting into in Bollywood movies - cute and naive little girl. Housefull 2, a sequel to Houseful 1 is an out an out comedy, with many big Bollywood names associated with it. Produced by Sajid Naidadwala and directed by Sajid Khan, the multi star cast of Housefull 2 includes Akshay Kumar, John Abraham and Ritesh Deshmukh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam