»   » ഗജിനിയ്‌ക്ക്‌ റക്കോര്‍ഡ്‌ കളക്ഷന്‍

ഗജിനിയ്‌ക്ക്‌ റക്കോര്‍ഡ്‌ കളക്ഷന്‍

Subscribe to Filmibeat Malayalam
ബോളിവുഡിലെ പെര്‍ഫക്ഷനിസ്റ്റ്‌ അമീറിന്റെ ഗജിനി കളക്ഷന്‍ റക്കോര്‍ഡ്‌ ഭേദിച്ചു. റിലീസ്‌ ചെയ്‌ത്‌ രണ്ടാഴ്‌ചകൊണ്ട്‌ ഗജിനി നേടിയത്‌ 200 കോടിരൂപയാണ്‌.

1200 പ്രിന്റുകളുമായി ഇറങ്ങിയ ചിത്രം ഇന്ത്യയില്‍ നിന്നും 162 കോടി രൂപയും മറ്റു രാജ്യങ്ങളില്‍ നിന്നായി 39 കോടി രൂപയും കളക്ഷനുണ്ടാക്കി. രണ്ടാഴ്‌ച കൊണ്ട്‌ ചിത്രം ഇത്രേയേറെ തുക നേടിയതില്‍ നിര്‍മ്മാതാവ്‌ മധു മന്‍തേന അതിശയം പ്രകടിപ്പിച്ചു.

എന്നാല്‍ ആദ്യ ദിവസം തന്നെ ഗജിനി ഹിറ്റാകുമെന്നും വന്‍ സാമ്പത്തികവിജയം നേടുമെന്നും കണക്കാക്കിയിരുന്നുവെന്നാണ്‌ ചിത്രത്തിന്റെ ട്രേഡ്‌ കണ്‍സള്‍ട്ടന്റ്‌ അമോദ്‌ മെഹ്‌റ പറയുന്നത്‌. ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 250 കോടികൂടി ഉണ്ടാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കോപ്പിറൈറ്റ്‌ പ്രകാരം നാലു കോടി രൂപയും ഉപഗ്രഹ സംപ്രേഷണാവകാശം വഴി 21 കോടി രൂപയും സംഗീതം വഴി 10 കോടി രൂപയും ഗജിനി നേടിയിട്ടുണ്ട്‌.

എന്തായാലും ബോളിവുഡില്‍ ഇപ്പോള്‍ തിളക്കമേറിനില്‍ക്കുകയാണ്‌ അമീര്‍. ഷാരൂഖുമായുള്ള പരസ്യയുദ്ധത്തിലും തല്‍ക്കാല വിജയം അമീറിനൊപ്പം നല്‍ക്കുന്നു.

ഗജിനിയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിനും അഭിമാനിക്കാവുന്ന വിജയമാണിത്‌. ഗജിനിയുടെ തമിഴ്‌ പതിപ്പിലെ അഭിനയമാണ്‌ അസിന്‌ വന്‍ ജനപ്രീതി നേടിക്കൊടുത്തത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam