»   » അസിന്റെ തലക്കനം: പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു

അസിന്റെ തലക്കനം: പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Asin
രാജ്യത്തെങ്ങും ഗജിനി തരംഗം ആഞ്ഞടിയ്‌ക്കുകയാണ്‌. റിലീസ്‌ ചെയ്‌ത ആദ്യ വാരത്തില്‍ തന്നെ 100 കോടി വാരിയ ചിത്രത്തിന്റെ വിശേഷങ്ങളാണ്‌ എങ്ങും.

ഗജിനിയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിനും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. എന്നാല്‍ അത്ര നല്ല കാര്യങ്ങളല്ല താരത്തെ ചുറ്റി പരക്കുന്നത്‌.

ആദ്യ ബോളിവുഡ്‌ സിനിമ ഹിറ്റായതോടെ അസിന്റെ തലക്കനം കൂടിയിട്ടുണ്ടെന്നാണ്‌ ഒരു പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. പുതിയ ചിത്രമായ ലണ്ടന്‍ ഡ്രീംസിലെ നായകന്മാരായ സല്‍മാന്‍ ഖാനും അജയ്‌ ദേവ്‌ഗണും കാണിയ്‌ക്കാത്ത ജാഡകളാണത്രേ അസിന്‍ ഇറക്കുന്നത്‌.

താരത്തിനിപ്പോള്‍ മൂക്കത്താണ്‌ ദേഷ്യമെന്നും തൊട്ടതിനും പിടിച്ചതിനുമൊക്കെ ചീത്ത പറയുന്ന അസിനെ സഹിയ്‌ക്കാന്‍ കഴിയാതെ ലണ്ടന്‍ ഡ്രീംസിന്റെ പ്രധാന മേയ്‌ക്ക്‌ അപ്പ്‌ ആര്‍ട്ടിസ്റ്റ്‌ പണി നിര്‍ത്തി പോയെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്‌.

പ്രശസ്‌ത മേയ്‌ക്ക്‌ അപ്പ്‌ ആര്‍ട്ടിസ്റ്റായ മന്‍സൂര്‍ ഖാനാണ്‌ അസിനുമായി പിണങ്ങി പിരിഞ്ഞു പോയത്‌.പോകുന്ന പോക്കില്‍ അസിനെ രണ്ട്‌ ചീത്ത വിളിയ്‌ക്കാനും മന്‍സൂര്‍ മറന്നില്ല.

അസിന്‍ തെന്നിന്ത്യന്‍ നടിയാണെങ്കിലും ഹോളിവുഡില്‍ നിന്നെത്തിയവരുടെ ഗമയാണ്‌ കാണിയ്‌ക്കുന്നതെന്നാണ്‌ മന്‍സൂറിന്റെ ഡയലോഗ്‌. എന്നാല്‍ അസിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ഈ അഭിപ്രായമല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

താരവും മേയ്‌ക്ക്‌ അപ്പ്‌ ആര്‍ട്ടിസ്റ്റുമായുണ്ടായ വഴക്കില്‍ ലണ്ടന്‍ ഡ്രീംസിന്റെ നിര്‍മാതാവായ വിപുല്‍ ഷാ അസിനൊപ്പമാണ്‌ നിന്നതത്രേ. ഒടുവില്‍ വിപുല്‍ തന്നെ മുന്‍കൈയ്യെടുത്ത് മന്‍സൂറിനെ ഒഴിവാക്കിയെന്നാണ് സെറ്റിലുള്ളവര്‍ പറയുന്നത്.

അസിനോടുള്ള വിപുല്‍ ഷായുടെ മമത നേരത്തെ തന്നെ പുറത്തു വന്ന സംഭവമാണ്‌. അസിന്‍ വാങ്ങിയ രണ്ട്‌ ലക്ഷം രൂപയുടെ ബില്ലടയ്‌ക്കാന്‍ വിപുല്‍ തയാറായതോടെയാണ്‌ ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam