»   » ആരക്ഷണ്‍ നിരോധനം: നിര്‍മ്മാതാവ് സുപ്രീം കോടതിയില്‍

ആരക്ഷണ്‍ നിരോധനം: നിര്‍മ്മാതാവ് സുപ്രീം കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Aarakshan
ദില്ലി: വിവാദത്തിലകപ്പെട്ട 'അരക്ഷണ്‍ പ്രദര്‍ശിപ്പിക്കുന്നത് മൂന്ന് സംസ്ഥാനങ്ങള്‍ നിരോധിച്ചതിനെതിരെ നിര്‍മ്മാതാവും സംവിധായകനുമായ പ്രകാശ് ഝാ സുപ്രീം കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്.

വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന നില തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചിത്രത്തിന്റെ നിരോധനം ഭരണഠടന ഉറപ്പുനല്‍കുന്ന മൗലികാവകാശ ലംഘനമാണെന്ന് ചുണ്ടിക്കാട്ടിയാണ് ഝാ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി രണ്ടു മണിക്ക് പരിഗണിക്കും.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് പ്രകാശ് ഝാ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പരിഗണിച്ചായിരുന്നു ഇത്.

സംവരണം സംബന്ധിച്ച പരാമര്‍ശമാണ് അമിതാഭ് ബച്ചനും സെയ്ഫ് അലിഖാനുും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ വിവാദത്തിനാധാരം. സംവരണം അത്യാവശ്യമല്ലെന്നും അത് ഭരണഘടനപരമായ യാഥാര്‍ത്ഥ്യമായതിനാല്‍ തന്നെ തിരക്കഥ തയ്യാറാക്കുമ്പോള്‍ ഈ വിഷയത്തില്‍ ഏറെ ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നും ഝാ ചൂണ്ടിക്കാട്ടി. സിനിമയുടെ മുഖ്യപ്രമേയം സംവരണം മാത്രമല്ലെന്നും വിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണം കൂടി വിഷയമാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

English summary
After agreeing to edit portions of his controversial film Aarakshan, filmmaker Prakash Jha on Friday moved the Supreme Court for withdrawal of a ban on the movie in three Indian states.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam